ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അയൽക്കൂട്ടം ബാലസഭയുടെ അവധിക്കാല സമ്മർ ക്യാമ്പ് കളിക്കൂട്ടം ഫെസ്റ്റ് സമാപിച്ചു.മൂന്ന് ദിവസമായി മൂക്കുതല ജിഎൽപി സ്കൂളിൽ നടന്ന ക്യാമ്പിൽ പത്തൊമ്പത് വാർഡുകളിൽ നിന്ന് അറുപതോളം കുട്ടികൾ പങ്കെടുത്തു.ക്യാമ്പിൽ ക്ലാസ്സുകൾക്കും ആക്ടിവിറ്റീസുകൾക്കും ആർ പി മാരായ പ്രീതി , റുബീന, ഖദീജ,അശ്വതി എന്നിവർ നേതൃത്വം നൽകി.ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകി.സമാപന പരിപാടി സിഡിഎസ് പ്രസിഡണ്ട് വി.കെ.പ്രേമലതയുടെ അധ്യക്ഷതയിൽ നടന്നു.ആശംസകളറിയിച്ചു കൊണ്ട് വാർഡ് മെമ്പർ എം.അജയഘോഷ്,കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ സുജിത ,ഷബീന,സിഡിഎസ് അക്കൗണ്ടന്റ് ഫാത്തിമ ഹസ്ന,സിഡിഎസ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.സിഡിഎസ് അംഗം പ്രേമ കൂവ്വക്കാട്ട് സ്വാഗതവും സിഡിഎസ് വൈസ് പ്രസിഡണ്ട് കെ.വി സൗമ്യ നന്ദിയും പറഞ്ഞു.








