ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റി യോഗവും ജാഗ്രത സമിതി യോഗവും നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനാഥ് യോഗം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് മുഹമ്മദലി നരണിപ്പുഴ അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ സ്വാഗതം പറഞ്ഞു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തസ്നി റഫീഖ് ,പഞ്ചായത്ത് മെമ്പർമാരായ അജയ്ഘോഷ് ,സുധീഷ് പഞ്ചായത്ത് എച്ച് സി സതീഷ് ഐസിഡിഎസ് സൂപ്രര്‍വൈസർ റംല ബീഗം, ചങ്ങരംകുളം സബ് ഇൻസ്പെക്ടർ ശിവദാസൻ,എച്ച്ഐ പ്രിയ.എന്നിവർ സംസാരിച്ചു.പഞ്ചായത്ത് മെമ്പർമാർ എന്‍എസ്എസ് വളണ്ടിയർമാർ,അംഗൻവാടി ടീച്ചേഴ്സ്,ആശാ വർക്കർമാർ,സ്കൂൾ അധ്യാപകർ,ആരോഗ്യ പ്രവർത്തകർ,കുടുംബശ്രീ അംഗങ്ങൾ,പഞ്ചായത്ത് ഉദ്യോഗസ്ഥർ,ഹരിത കർമ്മ സേന അംഗങ്ങൾ,തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.കൗൺസിലർമാരായ കീർത്തന മൂഹ്സിന എന്നിവർ ചൈൽഡ് പ്രൊട്ടക്ഷനെ പറ്റിയും സ്ത്രീ സുരക്ഷയെപ്പറ്റിയും ക്ലാസ് എടുത്തു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സജന രാജീവ് യോഗത്തിന് നന്ദി പറഞ്ഞു







