• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരള സര്‍വകലാശാല തിരഞ്ഞെടുപ്പ്; പാളയത്ത് എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷം

ckmnews by ckmnews
May 26, 2026
in UPDATES
A A
കേരള സര്‍വകലാശാല തിരഞ്ഞെടുപ്പ്; പാളയത്ത് എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷം
0
SHARES
61
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം പാളയത്ത് എസ്എഫ്‌ഐ – കെഎസ്യു സംഘര്‍ഷം. സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചിരുന്നു. എസ്എഫ്‌ഐ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ലാത്തിവീശിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. കോണ്‍ഗ്രസ് അനുകൂല ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചു. പരസ്പരമുള്ള കല്ലേറില്‍ എസ്എഫ്‌ഐ – കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സിപിഐഎം നേതാക്കളായ എം വി ജയരാജനും എ എ റഹീമും സ്ഥലത്തെത്തി. പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്നും കെഎസ്‌യു പ്രവര്‍ത്തകരുടെ അക്രമം പൊലീസ് നോക്കിനിന്നെന്നും നേതാക്കള്‍ ആരോപിച്ചു.

എസ്എഫ്‌ഐയുടെ ആഹ്ലാദപ്രകടനത്തിനിടയിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ എത്തുകയും വാക്കേറ്റമുണ്ടാവുകയായിരുന്നുമെന്നാണ് വിവരം. ഇരുവശത്ത് നിന്നും കല്ലേറുമുണ്ടായി.സംഘര്‍ഷം കനത്തതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

എം വി ജയരാജനും എ എ റഹീമുമടക്കമുള്ള നേതാക്കള്‍ സംഭവസ്ഥലത്തെത്തി. സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമാണ് എസ്എഫ്‌ഐ നേടിയതെന്ന് എ എ റഹിം പറഞ്ഞു. പാളയം മാര്‍ക്കറ്റിന് മുന്നിലെത്തിയപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നു. വളഞ്ഞിട്ടാക്രമിക്കുകയാണ്. ഞങ്ങള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ നിയന്ത്രിച്ചതാണ്. കെഎസ്‌യു പ്രവര്‍ത്തകരെ മാറ്റാന്‍ പോകുന്നതിന് പകരം പൊലീസ് വല്ലാത്ത വി ഡി സതീശന്‍ ഭക്തിയില്‍ ഞങ്ങളുടെ പിള്ളേരുടെ നേരെ വരികയാണ്. ഇവിടെ ഈ സംഘര്‍ഷം മുഴുവന്‍ ക്ഷണിച്ച് വരുത്തിയത് കെഎസ്‌യു മാത്രമല്ല, പൊലീസും കൂടിയാണ്. പൊലീസ് ഏകപക്ഷീയമായി ലാത്തിചാര്‍ജ് നടത്തി. അങ്ങനെ ചെയ്താല്‍ പിരിഞ്ഞുപോകുന്നവരാണ് എസ്എഫ്‌ഐക്കാരെന്ന് കരുതിയോ – എ എ റഹീം പറഞ്ഞു.

അക്രമം അംഗീകരിക്കാനാകില്ലെന്ന് എം വി ജയരാജന്‍ പ്രതികരിച്ചു. ഒരു പ്രകോപനവുമില്ലായിരുന്നു. വിജയിച്ചവരെ സ്വീകരിച്ചുകൊണ്ടുള്ള പ്രകടനം നടത്തുന്നതിനിടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ അക്രമിക്കേണ്ട കാര്യമെന്താ. നാമമാത്രമായ കെഎസ്‌യു പ്രവര്‍ത്തകന്‍മാരെ പൊലീസിന് നീക്കം ചെയ്യാവുന്നതേയുള്ളു. അവര്‍ കല്ലെറിയുക, കല്ലെറിയുന്നവരെ സംരക്ഷിക്കുന്ന പൊലീസ്. ഇതാണോ ചെന്നിത്തലയുടെ പൊലീസ്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഏകപക്ഷീയമായി കെഎസ്‌യുവിന്റെ ക്രിമിനല്‍ സംഘവും പൊലീസും ചേര്‍ന്ന് വേട്ടയാടുകയാണ് – അദ്ദേഹം പറഞ്ഞു.

ജയത്തോടെ കേരള യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ ഭരണം എസ്എഫ്‌ഐ നിലനിര്‍ത്തിയിരുന്നു. 37-ല്‍ 35 സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. എസ്എഫ്ഐയുടെ ശിവ എസ് ആണ് പുതിയ യൂണിയന്‍ ചെയര്‍മാന്‍. ഒരു വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനമടക്കം രണ്ട് സീറ്റുകളില്‍ കെഎസ്‌യു വിജയിച്ചു. രക്തസാക്ഷിയായ ധീരജിന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ചായിരുന്നു എസ്എഫ്‌ഐയുടെ വിജയാഹ്ലാദ പ്രകടനം.

Related Posts

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു
UPDATES

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി
UPDATES

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
UPDATES

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു
UPDATES

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ
UPDATES

പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ

September 27, 2026
2
ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു’താരമായി 19-കാരി അഗ്നിദ
UPDATES

ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു’താരമായി 19-കാരി അഗ്നിദ

September 27, 2026
0
Next Post
കൊല്ലത്ത് പൊലീസുകാരന്റെ ബൈക്ക് കത്തിച്ചത് വിവാഹത്തിൽ നിന്ന് പിന്മാറിയതിലെ പകമൂലം; യുവതിയും സുഹൃത്തും അറസ്റ്റിൽ

കൊല്ലത്ത് പൊലീസുകാരന്റെ ബൈക്ക് കത്തിച്ചത് വിവാഹത്തിൽ നിന്ന് പിന്മാറിയതിലെ പകമൂലം; യുവതിയും സുഹൃത്തും അറസ്റ്റിൽ

Recent News

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025