ചങ്ങരംകുളം:മൂക്കുതല പിസിഎൻജിഎച്ച്എസ് സ്കൂൾ
1983-1984 പുനർജനി ബാച്ച് കുടുംബ സംഗമവും എസ്എസ്എൽസി വിജയികളെ അനുമോദിക്കലും സംഘടിപ്പിച്ചു. റിട്ട:അധ്യാപിക ബേബി പ്രസന്ന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിരളിപ്പുറത്ത് മുഹമ്മദ് നവാസ് അധ്യക്ഷത വഹിച്ചു.പി. അബ്ദുൽ റസാഖ്,കെ.വി.ഉണ്ണിക്കൃഷ്ണൻ, ഗിരിജ കേച്ചേരി,എം.ചന്ദ്രമോഹൻ, നസീർ ഒതളൂർ,ആമിനക്കുട്ടി,ടി.വി.പ്രേമലത,എം.പി.വേലായുധൻ,പ്രേംദാസ് കൂനംമൂച്ചി,എം.ആശാദേവി, കെ.ഭാനുമതി തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായി







