• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മലപ്പുറത്തെ ഇടതിന്റെ കോട്ടകള്‍ പൊളിച്ച് യുഡിഎഫ്’തവനൂരും അട്ടിമറി വിജയം

ckmnews by ckmnews
May 4, 2026
in UPDATES
A A
മലപ്പുറത്തെ ഇടതിന്റെ കോട്ടകള്‍ പൊളിച്ച് യുഡിഎഫ്’തവനൂരും അട്ടിമറി വിജയം
0
SHARES
199
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:ജില്ലയില്‍ ഇടതിന്റെ പൊന്നാപുരം കോട്ടകള്‍ പൊളിച്ചടക്കി യുഡിഎഫിന് അത്യുജ്ജല മുന്നേറ്റം.മലപ്പുറം ജില്ലയില്‍ കാലങ്ങളായി എല്‍ഡിഎഫ് കയ്യടക്കി വെച്ച പൊന്നാനിയിലും തവനൂരിലുമാണ് ഇത്തവണ യുഡിഎഫ് അത്യുജ്ജ്വല വിജയം നടിയത്.മണ്ഡലം രൂപീകരിച്ചത് മുതല്‍ തവനൂരില്‍ തുടര്‍ച്ചയായി മൂന്ന് തലണയാണ് ഇടത് സ്വതന്ത്രന്‍ കൂടിയായ കെടി ജലീല്‍ തുടര്‍ച്ചയായി ജയിച്ച് വന്നത്.ഇത്തവണ കെടി ജലീലിന് യുഡിഎഫ് തേരോട്ടത്തില്‍ അടി പതറി..നിയോജക മണ്ഡലത്തിൽ കെ ടി ജലീലിനെ അട്ടിമറിച്ച് കോണ്‍ഗ്രസിന്‍റെ അഡ്വ. വി എസ് ജോയ് ആണ്. 14,647 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോട്ട പൊളിച്ചത്. ലീഗില്‍ നിന്ന് വിട്ട് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇടത് പിന്തുണയോടെ കുറ്റിപ്പുറത്തും പിന്നീട് തവനൂരില്‍ ഹാട്രിക് വിജയവും നേടിയ ജലീലിന്‍റെ ആദ്യ പരാജയമാണ് ഇത്. വി എസ് ജോയ് 79,661 വോട്ടുകളും രണ്ടാം സ്ഥാനത്തെത്തിയ കെ ടി ജലീല്‍ 65,014വോട്ടുകളും ബിജെപിയുടെ രവി തേലത്ത് 16,039 വോട്ടുകളും നേടി.

മലപ്പുറം ജില്ലയിൽ കനത്ത പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് തവനൂർ. നാലാം തവണയും മത്സരത്തിനിറങ്ങിയ കെ.ടി ജലീലിനെതിരെ ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ് എത്തിയതോടെ ആകാംക്ഷ ഉയര്‍ന്നു. ഇടത് സ്വതന്ത്രനായി കെ.ടി ജലീല്‍ മൂന്നുവട്ടം (2011, 2016, 2021) തുടര്‍ച്ചയായി ജയിച്ച മണ്ഡലമാണ് തവനൂര്‍. എന്നാല്‍ 2021-ൽ ശക്തമായ പോരാട്ടം തവനൂരില്‍ ജലീല്‍ നേരിടേണ്ടിവരുന്നു. അന്ന് കെ.ടി ജലീൽ 2,185 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മാത്രമാണ് വിജയിച്ചത്. സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലായിരുന്നു (യുഡിഎഫ്) 2021-ല്‍ ജലീലിന്‍റെ പ്രധാന എതിരാളി. അന്ന് കെ.ടി ജലീല്‍ 69,358 വോട്ടുകളും ഫിറോസ് കുന്നംപറമ്പില്‍ 67,794 വോട്ടുകളും നേടി. തവനൂരില്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്‍തൂക്കം നേടാന്‍ യുഡിഎഫിനായിരുന്നു. മണ്ഡലത്തിലെ പഞ്ചായത്തുകളെല്ലാം നിലവില്‍ യുഡിഎഫ് ഭരണത്തിന് കീഴിലാണ്. എന്‍ഡിഎയ്‌ക്ക് കാര്യമായ വോട്ട് സ്വാധീനം ഇതുവരെ തവനൂരിലില്ലെന്നതും വസ്‌തുതയാണ്. കഴിഞ്ഞ വട്ടം ബിഡിജെഎസിന് നല്‍കിയ സീറ്റ് ഇത്തവണ ബിജെപി തിരിച്ചെടുത്താണ് തവനൂരില്‍ മത്സരിച്ചത്.

ഭരണവിരുദ്ധ വികാരവും കെ ടി ജലീലിനെതിരായ വിമര്‍ശനങ്ങളും തുണയ്‌ക്കും എന്ന പ്രതീക്ഷയിലായിരുന്നു വി.എസ് ജോയ്. അതേസമയം, ഇടത് സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും വ്യക്തിബന്ധങ്ങളും ആയിരുന്നു ജലീലിന് പ്രതീക്ഷ നല്‍കിയിരുന്നത്

Related Posts

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം
UPDATES

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

September 2, 2026
14
സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി
UPDATES

സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

September 2, 2026
31
സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
UPDATES

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

September 2, 2026
25
കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം
UPDATES

കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

September 2, 2026
64
ഒന്നര മണിക്കൂർ വ്യത്യാസത്തിൽ വയോധികരായ സഹോദരിമാർ മരിച്ചു
UPDATES

ഒന്നര മണിക്കൂർ വ്യത്യാസത്തിൽ വയോധികരായ സഹോദരിമാർ മരിച്ചു

September 2, 2026
56
സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
UPDATES

സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

September 2, 2026
202
Next Post
ഇടതിന്റെ പൊന്നാപുരം കോട്ട പൊളിഞ്ഞു; പൊന്നാനിയിൽ കെ.പി.നൗഷാദലിക്ക് അട്ടിമറി വിജയം

ഇടതിന്റെ പൊന്നാപുരം കോട്ട പൊളിഞ്ഞു; പൊന്നാനിയിൽ കെ.പി.നൗഷാദലിക്ക് അട്ടിമറി വിജയം

Recent News

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

September 2, 2026
14
സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

September 2, 2026
31
സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

September 2, 2026
25
കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

September 2, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025