ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ഏപ്രില്‍ 26ന് നടക്കും. പ്രതിഷ്ഠദിനത്തോടനുബന്ധിച്ച് 26ന്
വൈകീട്ട് 6 മണി മുതൽ ചങ്ങരംകുളം സിറ്റി ഗ്രൗണ്ട് പരിസരത്ത് മാതൃസമിതി യുടെ ആഭി മുഖ്യത്തിൽ കാവിലമ്മ എറവക്കാട്, സമന്വയാ വാവനൂർ,വിഷ്ണുമായ ഒതളൂർ, വരാഹ ചിറയൻകാട്,വിശ്വമിത്ര കാടമ്പുഴ,ധ്വനിതരംഗം പഴഞ്ഞി എന്നീ ടീമുകൾ അവതരിപ്പിക്കുന്ന വീരനാട്യം ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടാതെ മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും.











