• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രാജ്യത്ത് LPG ക്ഷാമം രൂക്ഷം; മെനുവിൽ നിയന്ത്രണം വേണമെന്ന് ഹോട്ടലുകൾക്ക് നിർദേശം

ckmnews by ckmnews
March 11, 2026
in Kerala
A A
രാജ്യത്ത് LPG ക്ഷാമം രൂക്ഷം; മെനുവിൽ നിയന്ത്രണം വേണമെന്ന് ഹോട്ടലുകൾക്ക് നിർദേശം
0
SHARES
129
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷം. 10 ശതമാനം അധിക ഉൽപാദനം ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ട സമിതിക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. മെനുവിൽ നിയന്ത്രണം നടപ്പിലാക്കണമെന്ന് ഭക്ഷണശാലകൾക്ക് നാഷണൽ റസ്റ്റോറൻസ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശം നൽകി.കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങൾക്ക് മുൻഗണന നൽകണം, ഇന്ധനം ലാഭിക്കുന്ന രീതികൾ സ്വീകരിക്കണം, പാചക രീതിയിൽ മാറ്റം വരുത്തണം എന്നിങ്ങനെയാണ് നിർദേശം.ഗ്യാസിന് പകരമായി ഇലക്ട്രിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുക, ഉപഭോക്താക്കളുമായി കൃത്യമായ ആശയവിനിമയം നടത്തുക, ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.അതേസമയം ഈ സാഹചര്യം തുടർന്നാൽ ഹോട്ടലുകൾ പൂട്ടിപ്പോകുന്ന അവസ്ഥയിലെത്തുമെന്ന് എൽപിജി വിതരണ അസോസിയേഷൻ ജനറൽ സെക്രട്ടറി ജി സനൽ കുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. ഈ നയത്തിൽ മാറ്റം വന്നില്ലെങ്കിൽ ഹോട്ടലുകൾ പൂട്ടുന്ന അവസ്ഥയെത്തും. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അത് സംഭവിക്കും. യുദ്ധം തീരുന്നതുവരെ ഈ പ്രതിസന്ധി തുടരും. അല്ലെങ്കിൽ എൽപിജി കൊണ്ടുവരാനുള്ള പകരം സംവിധാനം സർക്കാർ കണ്ടെത്തണം. എൽപിജിയും എൽഎൻജിയും നേരിടുന്നത് ഒരേ പ്രതിസന്ധിയെന്നും ജി സനൽ കുമാർ വ്യക്തമാക്കി.ഹോർമുസ് കടലിടുക്ക് അടച്ചതിനേക്കാൾ ഉപരിയായി കപ്പലുകൾക്ക് ഇൻഷുറൻസ് ചെയ്യുന്നത് കമ്പനികൾ നിർത്തലാക്കിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. എൽപിജി വിതരണത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് പ്രാധാന്യം നൽകണമെന്നാണ് സംഘടനയും ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ തിരുവനന്തപുരം നഗരത്തിൽ എൽപിജി പ്രതിസന്ധി തുടങ്ങി. പല കടകളിലും പാചകവാതകം കിട്ടുന്നില്ലെന്നാണ് പരാതി. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് സൂചന. എന്നാൽ ഊർജ ലഭ്യതയിൽ ആശങ്ക വേണ്ടെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.കേന്ദ്ര സർക്കാർ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണം ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തും ഗൗരവമേറിയ സാഹചര്യമാണുള്ളതെന്ന് ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ സർക്കാർ ഇതുമായി ബന്ധപ്പെട്ട കമ്പനികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. സിലിണ്ടറുകളുടെ സ്റ്റോക്ക് ഉണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. വാണിജ്യ- വ്യവസായ മേഖലയിലേക്ക് നൽകേണ്ടുന്ന സിലിണ്ടറുകളിൽ നിയന്ത്രണം ഏർപ്പെടുത്താനും ഗാർഹിക ആവശ്യങ്ങൾക്ക് സിലിണ്ടറുകൾ നൽകാനുമാണ് കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുള്ളതെന്നും സിലിണ്ടർ കമ്പനി അധികൃതർ പറയുന്നു. പ്രതിസന്ധി ഒഴിവാക്കും വിധം തീരുമാനത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്തെഴുതാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ
Kerala

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
225
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി
Kerala

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
89
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും
Kerala

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
49
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
Kerala

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
625
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
134
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
87
Next Post
കുറ്റിപ്പുറത്ത് അമൃത് ഭാരതിൽ നടപ്പാക്കിയത് 11 കോടിയുടെ വികസനം, ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും

കുറ്റിപ്പുറത്ത് അമൃത് ഭാരതിൽ നടപ്പാക്കിയത് 11 കോടിയുടെ വികസനം, ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
23
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
37
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
365
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
225
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025