തൃപ്പൂണിത്തുറ : എരൂർ ഇല്ലിക്കപ്പടിയിൽ മിനിവാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർയാത്രിക മരിച്ചു. എരൂർ ഏലുമനയ്ക്കൽ ക്ഷേത്രത്തിനടുത്ത് പള്ളിച്ചക്കാല റോഡ്‘പ്രണവ’ത്തിൽ സുചിത്രാഅനൂപ് (45) ആണ് മരിച്ചത്.അനൂപ്‌ദാസാണ് ഭർത്താവ്.
വെള്ളിയാഴ്ച രാവിലെ 8.30-നായിരുന്നു അപകടം. സ്കൂൾ കുട്ടികളുടെ ട്രിപ്പ് എടുക്കുന്ന മിനിവാൻ മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നവഴി സുചിത്ര ഓടിച്ചുവന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തെറിച്ചു വീണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ യുവതിയെ ഉടൻ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എ.വി.ടി. കമ്പനിയിലെ ചീഫ് അക്കൗണ്ടന്റായ സുചിത്ര ജോലിക്ക് പോകുംവഴിയാണ് അപകടത്തിൽ പെട്ടത്.
മക്കൾ: പ്രണവ്, പവിത്ര. സുചിത്രയുടെ കണ്ണുകൾ ദാനം ചെയ്തു. സംസ്കാരം ഞായറാഴ്ച 11-ന് തൃപ്പൂണിത്തുറ ഗൗഡസാരസ്വത ബ്രാഹ്മണശ്മശാനത്തിൽ.







