ചങ്ങരംകുളം:എസ് എം ഇംഗ്ലീഷ് സ്കൂൾ ചങ്ങരംകുളം വാർഷിക ആഘോഷം ‘റാൻഗ്രേസാ ‘ എസ്. എം ഇംഗ്ലീഷ് സ്കൂൾ ട്രസ്റ്റ് ചെയർമാൻ അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഷെഹീർ കെ വി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷെറീന ഇസ്മായിൽ,എക്സ് ലെൻസി അവാർഡ് വിതരണം ചെയ്തു.ട്രസ്റ്റ് മെമ്പർമാരായ സി.എം യൂസഫ്, അയമുണ്ണി,കെവി,ഷാനവാസ് വട്ടത്തൂർ,സ്കൂൾ മാനേജിങ് കമ്മിറ്റി മെമ്പർമാരായ റൈഹാൻ വി.എസ്,വിമൽ വി. എസ്, പ്രത്യൂഷ് ഇവി,ഫിറോസ് ടി. പി, പി. ടി. എ പ്രസിഡന്റ് ശാലിജ,ഷൈബിൻ,മദർ പി. ടി. എ പ്രസിഡന്റ് ഹൈറുനിസ. കെ. വി,പി. ആർ. ഒ അബ്ദുള്ള കുട്ടി സി. വി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബേബി പ്രമോദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശില്പ ശിവൻ സ്വാഗതവും പ്രോഗ്രാം കമറ്റി കൺവീനർ ജുമൈലത്ത് പി. വി നന്ദിയും പറഞ്ഞു







