എടപ്പാള്‍:ഭിന്നശേഷി ജില്ലാ കലോത്സവത്തിൽ ആറാം തവണയും കിരീടം കരസ്ഥമാക്കിയ വട്ടംകുളം കനിവ് ബഡ്സ് സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും അനുമോദിച്ചു.പരിമിതികളെ മറികടന്ന് മികച്ച പ്രകടനം കാഴ്ചവച്ച ജില്ലയിൽ തന്നെ മികച്ച ബഡ്സ് സ്കൂളുകളിൽ ഒന്നായി പ്രവർത്തിക്കുന്ന കനവ് ബേർഡ്സ് സ്കൂളിലെ വിദ്യാർഥികൾ ആറാം തവണയാണ് ജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കുന്നത്.ഓരോ വർഷവും മത്സരങ്ങൾ കടുത്തതാവുമ്പോഴും തങ്ങളുടെ കഴിവുകൾ കൂടുതൽ തേച്ചു മിനുക്കിയാണ് ഈ വിദ്യാർത്ഥികൾ മത്സര രംഗത്തേക്ക് എത്തുന്നത്.പലപ്പോഴും പരിശീലകരുടെ പ്രതീക്ഷിക്ക് അതീതമായി ഉയർന്ന് ഇവർ പ്രകടനങ്ങൾ കാഴ്ചവെക്കുന്നു.ജില്ലാ കലോത്സവത്തിൽ ആറാം തവണയും ഓവറോൾ കിരീടം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കെ വി മുഹമ്മദ് ഹാജി,അയലക്കാടിൻ്റെ സ്മരണാർത്ഥമാണ് വട്ടകുളം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചത്.അനുമോദന ചടങ്ങ് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജിമോൾ പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കഴുങ്കിൽ മജീദ് സ്വാഗതം പറഞ്ഞു ചടങ്ങിൽ വൈസ് പ്രസിഡൻറ് എം എ നജീബ് അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി സുമതി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ. എസ് സുബിത,ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടിപി ഹൈദരലി ,മറ്റ് പഞ്ചായത്ത് അംഗങ്ങൾ വിവിധ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് കുട്ടികളിൽ അധ്യാപകരെ അനുമോദിച്ചു.കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.കനവ് ബെഡ് സ്കൂളിലെ ഭാഗമായിത്തന്നെ ആറുമാസത്തിനുള്ളിൽ രക്ഷിതാക്കൾക്ക് ആശ്വാസമായി സ്നേഹവീട് പദ്ധതി ഒരുക്കുന്നതിനും വട്ടംകുളം കേന്ദ്രീകരിച്ച് സ്ഥിരം വിപണികേന്ദ്രം ആരംഭിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.കനിവ് ബെഡ് സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ ബാൻഡ് മേള ടീംതയ്യാറായിട്ടുണ്ട്.ഉദ്ഘാടനത്തിനും ഉത്സവങ്ങൾക്കും ഇവരുടെ മേളം കൊഴുപ്പേകും.പൊതുജനങ്ങളുടെയും വ്യാപാരികളുടെയും ഭാഗത്തുനിന്നും മികച്ച സഹകരണം ഉണ്ടാവണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.പഞ്ചായത്ത് സെക്രട്ടറി ആർ രാജേഷ് നന്ദി പറഞ്ഞു.







