എരമംഗലം: സാഹിത്യ, സാംസ്‌കാരിക, ആത്മീയ മേഖലയിൽ മഹാന്മാരെ സംഭാവന ചെയ്ത വന്നേരിനാടിന്റെ സാംസ്‌കാരിക പൈതൃകം മലയാളത്തോളം പഴക്കമുണ്ടെന്ന് കേരളാ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ പറഞ്ഞു. മാറഞ്ചേരി കോടഞ്ചേരിയിൽ നടന്ന സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി. രാജൻ അധ്യക്ഷത വഹിച്ചു. അബൂബക്കർ മാറഞ്ചേരി (എ.ബി.ആർ. മാറഞ്ചേരി) രചിച്ച ഗസ്സ ദുരന്തഭൂമി, വേരുകൾ തേടും കാലം എന്നീ കവിതാസമാഹാരങ്ങളുടെ പ്രകാശനം അഡ്വ. എം.കെ. സക്കീർ, എഴുത്തുകാരൻ പ്രസാദ് കാക്കശ്ശേരി എന്നിവർ ചേർന്നു നിർവഹിച്ചു. കവി ഹക്കീം വെളിയത്ത്, എ.ടി. അലി എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. അയിരൂർ സുബ്രഹ്മണ്യൻ, എ. മുഹമ്മദ് മാറഞ്ചേരി അധ്യാപകരായ എം.ഇ. നസീർ, സി. റഫീഖ് എന്നിവർ പ്രസംഗിച്ചു.






