എടപ്പാള്‍:പുതുതലമുറ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നു.പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂളിലെ ഹയർസെക്കൻ്ററി വിഭാഗം ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മയായ ഇംഗ്ലീഷ് ലാംഗ്വേജ് അസ്സോസിയേഷൻ്റെ നേതൃത്വത്തിലാണ് നവീന സാങ്കേതിക വിദ്യ സമന്വയിപ്പിച്ച് പുതുതലമുറയുടെ താല്പര്യത്തിനനുസരിച്ചുള്ള പാംപുസ്തകം തയ്യാറാക്കുന്നത്.പ്ലസ് ടു ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ചില പാഠഭാഗങ്ങളാണ് തുടക്കത്തിൽ ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്.ഏറ്റവും ആധുനിക നിർമ്മിത ബുദ്ധിസാങ്കേതിക വിദ്യയാണ് ഇതിന് വേണ്ടി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.നിലവിലുള്ള പാഠപുസ്തകത്തിലെ ഉള്ളടക്കത്തിന് മാറ്റം വരുത്താതെയാണ് ഈ പരിഷ്‌കാരം നടപ്പിലാക്കുന്നത്.വിത്യസ്ത പഠന ശൈലി അവലംബിക്കുന്ന എല്ലാ തരം വിദ്യാർത്ഥികളേയും ലക്ഷ്യം വെച്ചാണ് ഇത് ആവിഷ്‌കരിച്ചിരിക്കുന്നത്.ഡിജിറ്റൽ ലോകത്തെ വേഗതയേറിയ മാറ്റങ്ങൾ കാരണം ശ്രദ്ധാ ദൈർഘ്യം കുറഞ്ഞ് വരുന്ന വിദ്യാർഥികൾക്ക് ഗുണകരമാകുന്ന രീതിയിലാണ് പഠനാനുബന്ധ പ്രവർത്തനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.പഠനം കൂടുതൽ രസകരമാക്കുന്നതിനായി പാഠപുസ്‌തകത്തിന് കൂടുതൽ ദൃശ്യാവിഷ്കാരം നല്കുകയും ഇൻഫോഗ്രാഫിക്‌സ്,മൈൻസ് മാപ്പിംഗ് പോലുള്ള നവീന പഠന മാഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.പാഠപുസ്തകത്തിൽ നല്കിയിരിക്കുന്ന QR കോഡുകൾ സ്‌കാൻ ചെയ്താൽ കൂടുതൽ വിഷ്വൽ,ഇൻ്ററാക്ടീവ് തലങ്ങളിലേക്ക് വിദ്യാർഥികൾക്ക് സഞ്ചരിക്കാനാവും.ഗൂഗിൾ നോട്ട് ബുക്ക് എൽ എം,കാൻവ കോഡ് എ,ഗൂഗിൾ ഫ്ലോ എന്നീ പ്ലാറ്റ് ഫോമുകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്.ഇംഗ്ലീഷ് അധ്യാപകരായ അബ്ദുൾ ജലീൽ എം വി,അബ്‌ദുൾ റഷീദ് കെ,അബ്ബാസ് ടി,സലീന എ,അസ്‌മ എന്നിവർ നേതൃത്വം നല്കുന്ന ഈ പദ്ധതിയുടെ ലോഞ്ചിംഗ് കാസർഗോഡ് സെൻട്രൽ യൂണിവേഴ്‌സിറ്റി ഇൻ്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാം ഹെഡ് പ്രൊഫസർ മുഹമ്മദുണ്ണി ഏലിയാസ് മുസ്‌തഫ നിർവ്വഹിച്ചു.ദാറുൽ ഹിദായ സെക്രട്ടറി പി വി മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.സ്‌കൂൾ മാനേജർ കെ എസ് കെ തങ്ങൾ മുഖൈബിലി,പ്രിൻസിപ്പൽ കെ എം ബെൻഷ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.







