എടപ്പാള്‍:സമസ്ത നൂറാം വാർഷിക പ്രചരണത്തിൻ്റെ ഭാഗമായി എടപ്പാൾ റെയ്ഞ്ച് സ്വാഗത സംഘത്തിൻ്റെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.തുയ്യത്ത് നിന്ന് സിയാറത്തോടു കൂടി ആരംഭിച്ച പ്രചരണം തട്ടാൻ പടി, തറക്കൽ,പെരുമ്പറമ്പ്,അണ്ണക്കമ്പാട്, വെറൂർ, കോട്ടീരി, എടപ്പാൾ ചുങ്കം,നടുവട്ടം,വൈദ്യർമൂല,പൂക്കരത്തറ,അംശക്കച്ചേരി എന്നീ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി എടപ്പാൾ ബ്ലോക്കിൽ സമാപിച്ചു.ജാഥാ നായകരായ ഇബ്റാഹീം ബാഖവി എടപ്പാൾ, റഷീദ് ഫൈസി പൂക്കരത്തറ ഉപനായകരായ കമറുദ്ദീൻ ഫൈസി,റഷീദ് ബാഖവി എടപ്പാൾ, ശുഐബ് അശ്റഫി, അബ്ദുൽ ജബ്ബാർ അശ്റഫി,നൗഷാദ് ഫൈസി, റബീഅ് അയിലക്കാട്, അബ്ദുള്ള അയിലക്കാട്,സ്വാലിഹ് അയിലക്കാട്, ആബിദലി ബുഖാരി എന്നിവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു.മാനേജ്മെൻ്റ് പ്രതിനിധികളും അധ്യാപകരും നാട്ടുകാരും പങ്കെടുക്കുകയും മധുര പാനീയങ്ങളും പലഹാരങ്ങളും നൽകി സ്വീകരിക്കുകയും ചെയ്തു.പൂക്കരത്തറയിൽ നടന്ന സ്വീകരണത്തിൽ ജാഥാ നായകൻ റഷീദ് ഫൈസിയെ സയ്യിദ് നൗഫൽ തങ്ങൾ,അലി മൗലവി എന്നിവർ ചേർന്ന് ആദരിച്ചു.ഉണ്ണി,മുഹമ്മദ് മൗലവി, ഹംസത്ത് പൂക്കരത്തറ, ജലീൽ സഅ്ദി എന്നിവർ പങ്കെടുത്തു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, ഉവൈസ് അൻവരി,അബൂബക്കർ ബാഖവി, അബ്ദു റസാഖ് മൗലവി,സൈനുദ്ധീൻ ഇർശാദി, സുഹൈൽ ഫൈസി എന്നിവർ നേതൃത്വം നൽകി.







