എടപ്പാള്‍:സാഫല്യം 2026 –
DHOHSS പൂക്കരത്തറ യിൽ നിന്നും ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും കലാകായിക പ്രതിഭകൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പൽ കെഎം ബെൻഷ ഹയർ സെക്കൻഡറി അധ്യാപകരായ ഗീത കെ കെ,ഷൈജാബീഗം ബി ഐ, ഹൈസ്കൂൾ അധ്യാപകരായ ശ്രീലത പി എം , അജിത വി, ശ്രീജ എം എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പി പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യസഭ എംപി അഡ്വ. പി പി സുനീർ മുഖ്യാതിഥിയായി.PTMOA സെക്രട്ടറി പി വി മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.യാത്രയയപ്പ് സന്ദേശം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ആർ . ഗായത്രി നൽകി. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു കെപി കലാ കായിക പ്രതിഭകൾക്ക് ആദരവ് നൽകി.അധ്യാപകർക്കുള്ള ആദരവ് സ്കൂൾ മാനേജർ ജനാബ് കെ എസ് കെ തങ്ങൾ മുഖൈബിലി നിർവഹിച്ചു.മാനേജ്മെൻ്റ് വക ഉപഹാരം PTMOA ട്രഷറർ ഡോ സി പി ബാവ ഹാജി സമർപ്പിച്ചു. പിടിഎ പ്രസിഡണ്ട് കെ വി മുഹമ്മദ് ലൈസ് പിടിഎ വക ഉപഹാരം സമർപ്പിച്ചു. ഐടി അധിഷ്ഠിത വ്യക്തിഗത പഠനം പ്രോജക്ട് സമർപ്പണം ഡോ മുഹമ്മദുണ്ണി മുസ്തഫ (പ്രൊഫസർ ആൻഡ് ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻ്റ്,സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള,കാസർകോട്) നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബുഷ്റ ജലീൽ സി എ, ജനതാ മനോഹരൻ(വാർഡ് മെമ്പർ)ജിജി വർഗീസ് (ബി പി സി എടപ്പാൾ),കെടി ബാവ ഹാജി,എച്ച് എം സഹദുള്ള,വി ഹമീദ്,ഫസലുറഹ്മാൻ നെല്ലറ,പി സി ഹൈദ്രു,ഡോ. ഹാഷിം തടത്തിൽ, അസ്ഹർ പി കെ,ശരീഫ് ഫൈസി കെവി, ജുനൈദ് അബ്ദുറഹിമാൻ ഹുദവി,അൻവർ സാദത്ത് ഹുദവി,സമീർ എ,ദേവി ടി വി,സുഹറാബി ആർ വി,ഹാരിസ് ടി,പ്രമോദ് പി പി, റഹീന പിപി,സൂരജ് ടി കെ,പ്രകാശൻ കെപി,അബ്ദുൽ സലാം പി,മുസ്തഫ ടി,അബ്ദുൽ ജലീൽ പി തുടങ്ങിയവര്‍ പ്രസംഗിച്ചു.ഹെഡ്മാസ്റ്റർ പി അബ്ദുൽ സലാം സ്വാഗതം പറഞ്ഞു.കെ അബ്ദുൽ റഷീദ് നന്ദി അറിയിച്ചു. ഉച്ചക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത സിനിമാ സംവിധായകനും.പൂർവ്വ വിദ്യാർത്ഥിയുമായ
താമർ കെ വി ഉൽഘാടനം ചെയ്തു .കെവി സക്കീർ അധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകനും. പൂർവ്വ വിദ്യാർത്ഥിയുമായ ഫാസിൽ മുഹമ്മദ് മുഖ്യാതിഥിയായി.പ്രശസ്ത വയലിനിസ്റ്റും പൂർവ്വ വിദ്യാർത്ഥികളുമായ ഗോകുൽ ആലങ്കോട് ,സജിൻ ലാൽ എന്നിവർ ഗുരുവന്ദനം നടത്തി .അബ്ദുൽ അസീസ് കരിമ്പനക്കൽ,മൊയ്തീൻ കുട്ടി ഇ, ഹസീന പി എം, അബ്ദുൽ ബഷീർ എം എ പ്രസംഗിച്ചു. കെ അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. എ കെ സെയ്തലവി നന്ദി പറഞ്ഞു.







