ചങ്ങരംകുളം:സംസ്ഥാനത്ത് സ്വര്‍ണ്ണ വില കത്തി കയറുമ്പോള്‍ സമൂഹത്തിന് മാതൃകയാകുകയാണ് മൂക്കുതല സ്വദേശികളും സഹോദരങ്ങളുമായ പെയ്ന്റിങ് തൊഴിലാളികള്‍.കഴിഞ്ഞ ദിവസമാണ് പെയിന്റിങ് ജോലിക്ക് പോയിരുന്ന പിടാവനൂര്‍ കാട്ടുപറമ്പ്,സ്വദേശികളായ പ്രേമനും ലക്ഷ്മണനും ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണമാല കളഞ്ഞു കിട്ടിയത്.റോഡില്‍ നിന്ന് ലഭിച്ച വിലയേറിയ പൊന്ന് നഷ്ടപ്പെട്ടവരെ അന്വേഷിച്ച് കണ്ടെത്തിയാണ് സഹോദരങ്ങളായ ലക്ഷ്മണനും പ്രേമനും നാടിന് അഭിമാനമായത്.കാട്ടുപറമ്പ് മുക്കില വളപ്പിൽ രാജന്റെ മകൾ ശ്രുതിയുടെ മകളുടെ സ്വര്‍ണ്ണാഭരണമാണ് യാത്രക്കിടയില്‍ മൂക്കുതലയില്‍ വച്ച് നഷ്ടപ്പെട്ടത്.സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടത് അറിഞ്ഞ് യാത്ര ചെയ്ത സ്ഥലങ്ങളിലെല്ലാം കുടുംബം അന്വേഷിച്ചെങ്കിലും കിട്ടാതെ വന്നതോടെ ഏറെ പ്രയാസത്തിലായിരുന്നു കുടുംബം.ഇതിനിടെയാണ് പെയ്ന്റിങ് തൊഴിലാളികള്‍ ആയ ലക്ഷ്മണനും പ്രേമനും മാല വീണ് കിട്ടിയ വിവരം കൂടുംബം അറിയുന്നത്.തുടര്‍ന്ന് കുടുംബം എത്തി നഷ്ടപ്പെട്ട മാലയാണെന്ന് തിരിച്ചറിഞ്ഞ് ഏറ്റ് വാങ്ങുകയായിരുന്നു.സിപിഐഎം പിടാവനൂർ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് പ്രേമനും ലക്ഷ്മണനും.






