ചങ്ങരംകുളം:2025-26 വർഷത്തെ ആലങ്കോട് ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ജനകീയസൂത്രണ
പദ്ധതി പ്രകാരം വന്നിട്ടുള്ള
ടിഷ്യൂ കൾച്ചർ വാഴതൈകളുടെ വിതരണം കൃഷിഭവനില്‍ നടന്നു.വിതരണ ഉൽഘാടനം ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ അധ്യക്ഷത വഹിച്ചു.യോഗത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാരിക മുരളീധരൻ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഫവാസ് മാളിയേക്കൽ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഫാത്തിമ,പതിനെട്ടാം വാർഡ് മെമ്പർ സിന്ധു മോഹൻ,മറ്റ് ഗ്രാമപഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.കൃഷി ഓഫീസർ അനീസ് എംഎം സ്വാഗതം പറഞ്ഞ യോഗത്തിൽ
അസിസ്റ്റന്റ് കൃഷി ഓഫീസർ
മനോജ് സിപി,ഷാനി എബ്രഹാം,പുഷ്പ പിപി,സ്നേഹ എംകെ,വിനയ വി വി എന്നിവർ പങ്കെടുത്തു.







