ചങ്ങരംകുളം:ഗണിതത്തിലെ ഏത് വലിയ ചോദ്യങ്ങൾക്കും നിമിഷ നേരത്തിൽ ഉത്തരം പറയുവാനുള്ള കഴിവ് സ്വന്തമാക്കി ‘ബ്രെയിൻ ബ്രില്ല്യൻസ്‘ ആദരവ് നേടി മുഹമ്മദ് മിൻഹാജ്.രണ്ടു വർഷം കൊണ്ട് അബാക്കസ് പഠനം പൂർത്തീകരിച്ച ഈ അൽഭുത പ്രതിഭ നിരവധി മത്സര പരീക്ഷകളിൽ പങ്കെടുത്ത് വിജയിക്കുകയും ടാലെന്റ്റ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്.കക്കിടിപ്പുറം കുന്നംപാടത്ത് മുഹമ്മദ് അഷ്റഫ് മുസ്‌ലിയാരുടെ മകനായ മുഹമ്മദ് മിൻഹാജിന് ബി സ്മാർട്ട് അബാക്കസിന്റെ കീഴിൽ ജാസ്മിൻ ടീച്ചറാണ് പരിശീലനം നൽകുന്നത്.അബാക്കസ് പഠനം കഴിഞ്ഞ് മാസ്റ്റർ ഓഫ് അബാക്കസായി മാറിയ മുഹമ്മദ് മിൻഹാജിനെ കക്കിടിപ്പുറം അൽഫലാഹ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ആദരിച്ചു. ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം, മാപ്പിളപ്പാട്ട് ഗായിക ശബാബ്‌ന, പൊന്നാനി അസിസ്റ്റന്റ് ട്രൈനെർ പ്രിൻസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.







