ചങ്ങരംകുളം:വിവിധ വിഷയങ്ങളിൽ ഡിഗ്രി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് തുടർപഠന സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി നവനിർമ്മാൺ എഡ്യൂക്കേഷൻ എക്സ്പോ എന്ന പേരിൽ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ പ്രദർശനം സംഘടിപ്പിച്ചു .കോളേജ് കമ്മിറ്റി പ്രസിഡൻറ്
പി പി എം അഷ്റഫ് പ്രദർശനം ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ പ്രൊഫസർ
എം.എൻ മുഹമ്മദ് കോയ , ജനറൽ സെക്രട്ടറി
വി മുഹമ്മദുണ്ണി ഹാജി
എം.കെ. ബൈജു എന്നിവർ പ്രസംഗിച്ചു.സമീപപ്രദേശങ്ങളിലെ കോളേജുകളിൽ നിന്ന് വിദ്യാർത്ഥികൾ പ്രദർശനം കാണാൻ എത്തിച്ചേർന്നു.







