ചങ്ങരംകുളം:ഇരു വൃക്കകളും തകരാറിലായി ജീവന് വേണ്ടി കേഴുന്ന കോക്കൂര്‍ സ്വദേശിയായ സൗമ്യക്ക് ഇനി ജീവന്‍ നിലനിര്‍ത്താന്‍ വൃക്ക മാറ്റി വെച്ചെ തീരൂ.ഇതിനായി കരുണ വറ്റാത്ത സുമനസുകളുടെ കനിവ് തേടി കാത്തിരിക്കുകയാണ് സൗമ്യയും രണ്ട് കുട്ടികളും സഹോദരിയും അമ്മയും അടങ്ങുന്ന കുടുംബം.കോക്കൂര്‍ സ്വദേശി കുതിരാന്‍ തറയില്‍ കാര്‍ത്യായനിയുടെ മകള്‍ 38 വയസുള്ള സൗമ്യയാണ് കഴിഞ്ഞ 4 വര്‍ഷമായി വൃക്ക സംബന്ധമായ രോഗത്താല്‍ വലയുന്നത്.രോഗം ഗുരുതമായതിനെ തുടര്‍ന്ന് സൗമ്യമുടെ ജീവന്‍ നിലനിര്‍ത്താന്‍ വൃക്ക മാറ്റി വെക്കാതെ പോംവഴികളില്ലെന്നാണ് സൗമ്യയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചത്.20 ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയക്ക് നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സ സമിതി രൂപീകരിച്ച് ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്ന് വരികയാണ്.അടുത്ത ആഴ്ചയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വൃക്ക മാറ്റി വെക്കുന്നതിന് അഡ്മിറ്റ് ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഒമ്പതിലും പത്തിലും പഠിക്കുന്ന രണ്ട് കുട്ടികളുമായി ജീവന് വേണ്ടി കേഴുന്ന സൗമ്യയുടെ ഭര്‍ത്താവ് മനോഹരന്‍ അഞ്ച് വര്‍ഷം മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.സൗമ്യയുടെ ഏക സഹോദരി ഷീബയാണ് വൃക്ക നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്.വൃക്ക മാറ്റി വെച്ചാലും ഇരുവരുടെയും തുടര്‍ചികിത്സക്കും മറ്റുമായി ഭാരിച്ച ചിലവ് വരുന്നുണ്ട്.സ്വന്തമായി വീട് പോലും ഇല്ലാതെ വാടകക്ക് ക്വോര്‍ട്ടേഴ്സില്‍ താമസിക്കുന്ന നിര്‍ദ്ധരരായ കുടുംബത്തിന് സുമനസുകളുടെ സഹായം കൂടിയെ തീരൂ.
SOUMYA.K.V
A/C NO:44564285135
STATE BANK OF INDIA
CHANGARAMKULAM
IFSC CODE :SBIN0070643
GPAY:73565 46753(സൗമ്യ)







