കുറ്റിപ്പുറം:വാഹനം നിര്‍ത്തി ചായ കുടിക്കാനിറങ്ങിയ ലോറി ഡ്രൈവര്‍ കാറിടിച്ച് മരിച്ചു.ആലപ്പുഴ സ്വദേശി സിബിച്ചന്‍(55)ആണ് മരിച്ചത്.കുറ്റിപ്പുറം ഐങ്കലം പന്തേംപാലത്തിന് സമീപത്താണ് അപകടം.പൂനെയിലേക്ക് ചരക്കുമായി പോയിരുന്ന ലോറി റോഡരികില്‍ നിര്‍ത്തി ഡ്രൈവറായ സിബിച്ചന്‍ ചായ കുടിച്ച ശേഷം ലോറി എടുക്കുന്നതിനിടയില്‍ പുറകില്‍ വന്നിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും







