ചങ്ങരംകുളം:സംസ്ഥാന പാതയില്‍ താടിപ്പടിയില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് മറിഞ്ഞു യുവതിക്ക് പരിക്കേറ്റു.ബുധനാഴ്ച രാത്രി എട്ടര മണിയോടെയാണ് സംഭവം.ചങ്ങരംകുളം ഭാഗത്ത് നിന്ന് കുന്നംകുളം ഭാഗത്തേപോയിരുന്ന ദമ്പതികള്‍ ആണ് അപകടത്തില്‍ പെട്ടത്.അപകടത്തില്‍ പരിക്കേറ്റ യുവതിയെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രദേശത്ത് രാത്രി കാലങ്ങളില്‍ തെരുവ് നായ ശല്ല്യ രൂക്ഷമാണെന്നും പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.തിരക്കേറിയ പാതയില്‍ തെരുവ് വിളക്കുകള്‍ ഇല്ലാത്തതും റോഡ് അരികുകള്‍ മുഴുവന്‍ പൊന്തക്കാടുകള്‍ വന്ന് നിറഞ്ഞതും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.










