പൊന്നാനി:അധ്യാപനത്തോടൊപ്പം സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, കലാ രംഗത്ത് പ്രവർത്തിക്കുന്ന അധ്യാപകർക്ക് പൊന്നാനി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫോക്കസ് അക്കൗണ്ട് സ് അക്കാദമി & സ്‌റ്റഡീ സെന്റർനൽകുന്ന എക്സലന്റ്അവാർ ഡിന്.ന്യൂ. യു.പി.സ്കൂൾ അധ്യാപകനായ ഇ.പി.എ.ലത്തീഫ് മാസ്റ്റർ അർഹനായി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വിദ്യാഭ്യാസ, സാംസ്കാരിക മേഖലയിലെ പ്രവർത്തന മികവിന്റെ അംഗീകാരമായാണ് അവാർഡ് നൽകുന്നതെന്ന് ഫോക്കസ് എജുക്കേഷൻ അക്കാഡമി ചെയർമാൻ. അറിയിച്ചു. വിദ്യാഭ്യാസ പ്രവർത്തകൻ, എഴുത്തുകാരൻ, കലോത്സവ വിധികർത്താവ്, വിവിധ മേളകളുടെ സംഘാടകൻ എന്നീ നിലകളിൽശ്രദ്ദേയനാണ് ലത്തീഫ് മാസ്റ്റർ.










