ചങ്ങരംകുളം:കക്കിടിപ്പുറം കെ.വി.യു.പി സ്കൂളിന്റെ 98-ാമത് വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന കായിക അധ്യാപകൻ പി.വിശ്വംഭരൻ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും നടത്തി. സ്കൂൾ മാനേജർ സി.വത്സല പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി.പ്രധാനാധ്യാപിക പി.ജി ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങിൽ ആലങ്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ ലത്തീഫ് അധ്യക്ഷത വഹിച്ചു.പരിപാടി ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.സാഹിത്യകാരൻ വി.വി രാമകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.പ്രശസ്ത സിനിമ പിന്നണിഗായകൻ എടപ്പാൾ വിശ്വനാഥൻ മുഖ്യാതിഥിയായി.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അശ്വതി സന്തോഷ് ഉപഹാര സമർപ്പണം നടത്തി. ആലങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ കെ.പി സത്യൻ, മാനേജർ സി വത്സല, ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ജിജി വർഗീസ്, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ടി.രാമദാസ്, സെക്രട്ടറി പി.എം രവീന്ദ്രൻ, വി.പി ജലജ, കെ.സൂര്യനാരായണൻ, കെ.പങ്കജാക്ഷൻ, കെ.പി സൂര്യനാരായണൻ, പി.എം. സതീശൻ, എം.വി.സരസിജാക്ഷി, സി.കെ രാജലക്ഷ്മി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി.വിശ്വംഭരൻ മാസ്റ്റർ മറുപടി പ്രസംഗവും സ്റ്റാഫ് സെക്രട്ടറി പി.ആർ സബിത നന്ദിയും രേഖപ്പെടുത്തി.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.






