കാഞ്ഞിരത്താണി & പൂകരത്തറയിലെ ഡെയിലി ഡസൻ മോണ്ടിസ്സോറി സ്കൂളിന്റെ 4-ാം വാർഷികാഘോഷം 2026 ജനുവരി 27-ന് സൈൻ ഓഡിറ്റോറിയത്തിൽ വെച്ച് ഭംഗിയായി നടന്നു.പരിപാടി അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ ശ്രുതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നസീമ കപ്പൂർ, അലി മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് അഞ്ജലി മാം, സാമിഹ മാം, നുസൈബ ടീച്ചർ, ഷഹാല ടീച്ചർ, ഫൗസിയ മിസ്, അസ്ന മാം എന്നിവർ ആശംസകൾ അർപ്പിച്ചു.സ്കൂളിന്റെ ഫൗണ്ടർ യസീദ റഷീദ്, ഡയറക്ടർ സ്നൂപ ബിനീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ കാണികൾക്ക് ആവേശം പകരുന്നതായിരുന്നു.കുഞ്ഞുങ്ങളുടെ ആത്മവിശ്വാസവും കഴിവുകളും പ്രകടിപ്പിച്ച ഈ വാർഷികാഘോഷം രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ വിജയകരമായി സമാപിച്ചു.






