ചങ്ങരംകുളം:ജപ്പാനീസ് മസ്‌തിഷ്കജ്വരം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ വിപുലമായി വാക്‌സിനേഷൻ നടത്തുന്നതിന്റെ മുന്നോടിയായി ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ രക്ഷിതാക്കൾക്ക് വേണ്ടി ആലങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.സ്കൂൾ പി.ടി.എ കമ്മറ്റി യോഗത്തിൽ പി.ടി.എ. വൈസ് പ്രസിഡന്റ് സുഭാഷ് പാറോൽ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ കമ്മറ്റി സെക്രട്ടറി കണ്ണൻ പന്താവൂർ,അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ സെക്രട്ടറി പ്രകാശൻ തവനൂർ, ഹെഡ് മിസ്ട്രസ് ടി.പി. സുമ എന്നിവർ പ്രസംഗിച്ചു.ആലങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എം.ഷിഫാന,മിഡ് ലെവൽ ഹെൽത്ത് പ്രൊവൈഡർ പി.എസ്. അരോമി, ആർ ബി എസ് കെ നഴ്സ് ആര്യബാബു എന്നിവർ ജാപ്പനീസ് മസ്തിഷ്കജ്വരത്തെക്കുറിച്ച് ക്ലാസെടുത്തു.യോഗത്തിൽ എം.ടി.എ. പ്രസിഡന്റ് ലില്ലി നന്ദിയും പറഞ്ഞു.











