ചങ്ങരംകുളം:അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലൈബ്രറി & ഇൻഫർമേഷൻ സെന്ററും മലയാള വിഭാഗവും സംയുക്തമായി തയ്യാറാക്കിയ ന്യൂസ് ലെറ്റർ ‘ഇടം’പ്രകാശനം ചെയ്തു.കോളേജ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അസബാഹ് ആർട്സ് ആൻ്റ് സയൻസ് കോളേജ് പ്രസിഡന്റ് പി.പി. അഷറഫ് ന്യൂസ് ലെറ്റർ പ്രകാശനം നിർവഹിച്ചു.ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. മുഹമ്മദ് കോയ എം.എൻ. അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ഡോ. ബൈജു എം.കെ, മലയാള വിഭാഗം മേധാവി പ്രവീൺ കെ.യു., ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ഹരികൃഷ്ണൻ കെ., കോളേജ് സൂപ്രണ്ട് ഷൗക്കത്തലി,കോളേജ് യൂണിയൻ ചെയർമാൻ സിനാജ് മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു. സഫൂറ പി.കെ സ്വാഗതം പറഞ്ഞു.അക്കാദമിക്-സാംസ്കാരിക പ്രവർത്തനങ്ങളെ രേഖപ്പെടുത്തുകയും വായനാ സംസ്കാരം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ‘ഇടം’ ന്യൂസ് ലെറ്ററിന്റെ ലക്ഷ്യം.ഐക്യുഎസി (IQAC)യുടെ മേൽനോട്ടത്തിൽ നടന്ന പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. മുഹമ്മദ് ആസിഫ് ടി.എ നന്ദി പറഞ്ഞു.











