• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘കേരള ആസ്‌ക് മോദി’; പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ, തരംഗമായി ഹാഷ് ടാഗ് ക്യാമ്പയിന്‍

cntv team by cntv team
January 23, 2026
in Kerala
A A
‘കേരള ആസ്‌ക് മോദി’; പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ, തരംഗമായി ഹാഷ് ടാഗ് ക്യാമ്പയിന്‍
0
SHARES
167
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തില്‍ ചോദ്യങ്ങളുമായി ഇടത് സൈബര്‍ കേന്ദ്രങ്ങള്‍. കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതം എവിടെ എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ‘കേരള ആസ്‌ക്ക് മോദി’ എന്ന ഹാഷ് ടാഗിലാണ് ചോദ്യങ്ങള്‍. ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.മോദിയുടെ ട്വീറ്റിലും ചോദ്യങ്ങള്‍ ഉന്നയിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന് നല്‍കാനുള്ള കുടിശിക എവിടെ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ജനപ്രതിനിധികളും ക്യാമ്പയിനിന്റെ ഭാഗമായിട്ടുണ്ട്. വിവിധ പദ്ധതികളുടെ ഭാഗമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. കേരളത്തിനായുള്ള മൂന്ന് അമൃത് ഭാരത് ട്രെയിനുകള്‍ മോദി ഫ്‌ലാഗ് ഓഫ് ചെയതു. മോദിയെ വിമാനത്താവളത്തിലെത്തി മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു.വിമാനത്താവളത്തില്‍ നിന്നും റോഡ് ഷോയായാണ് മോദി പരിപാടി നടന്ന പുത്തരിക്കണ്ടം മൈതാനത്തില്‍ എത്തിയത്. പിന്നീട് നടന്ന പാര്‍ട്ടി പരിപാടിയില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും മോദി കടന്നാക്രമിച്ചു. കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് മോദി പറഞ്ഞു, ഗുജറാത്തിലെ വിജയഗാഥ തുടങ്ങിയത് ഒരു നഗരത്തില്‍ നിന്നാണെന്നും തിരുവനന്തപുരത്തെ ബിജെപിയുടേത് സാധാരണ വിജയമല്ലെന്ന് അദ്ദേഹം പറഞ്ഞു.’1987ന് മുമ്പ് ഗുജറാത്തില്‍ ബിജെപി ഒന്നുമല്ലായിരുന്നു. 87ല്‍ അഹമ്മദാബാദ് മുന്‍സിപ്പാലിറ്റി പിടിച്ചു. പിന്നെ ഗുജറാത്ത് പിടിച്ചടക്കി. ഇപ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കിട്ടി. ഇനി കേരളം ബിജെപിയുടെ കയ്യില്‍ വരും. എല്‍ഡിഎഫും യുഡിഎഫും കേരളത്തെ നശിപ്പിച്ചു. ഇനി മുതല്‍ മൂന്നാമത് ഒരു പക്ഷം കൂടി. അത് വികസനത്തിന്റെ പക്ഷമാണ്’, മോദി പറഞ്ഞു.എല്‍ഡിഎഫ് വികസനത്തിന്റെ ശത്രുവാണെന്ന് മോദി പറഞ്ഞു. പിഎം ആവാസ് യോജനയും പി എം ശ്രീയും നടപ്പാക്കിയില്ലെന്ന് മോദി വിമര്‍ശിച്ചു. മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരും ഒന്നും ചെയ്തില്ലെന്ന് മോദി പറഞ്ഞു.

Related Posts

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
Kerala

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
18
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
Kerala

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
278
ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും
Business

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
47
കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ
Kerala

കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ

October 3, 2026
129
ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്
Kerala

ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

October 3, 2026
31
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
119
Next Post
പ്രസവാനന്തര പരിചരണം ഇനി ആയുവേദത്തിലൂടെ’NEEM ആയുര്‍ വെല്‍നെസ് ഉദ്ഘാടനം ചെയ്തു

പ്രസവാനന്തര പരിചരണം ഇനി ആയുവേദത്തിലൂടെ'NEEM ആയുര്‍ വെല്‍നെസ് ഉദ്ഘാടനം ചെയ്തു

Recent News

പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

October 3, 2026
36
ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ 9 ന് വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്താൻ DYFI -SFI

ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ 9 ന് വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്താൻ DYFI -SFI

October 3, 2026
18
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
23
ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

October 3, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025