• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം

cntv team by cntv team
March 14, 2026
in National
A A
ജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം
0
SHARES
170
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാചകവാതക പ്രതിസന്ധിക്കിടെ, രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഡീസല്‍-പെട്രോള്‍ സ്റ്റോക്ക് ഉണ്ടെന്നും പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ലെന്നുമാണ് അറിയിപ്പ്. എല്‍പിജി വിതരണത്തില്‍ അനാവശ്യ ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ വ്യക്തമാക്കി. ഇന്ധന വിതരണത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പമ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ആവശ്യമായ നിര്‍ദേശം നല്‍കി. ജനങ്ങള്‍ പരിഭ്രാന്തരാകരുത്. കൃത്യമായി പാചക വാതകം ജനങ്ങള്‍ക്ക് ലഭിക്കും. ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കടക്കുന്ന കപ്പലുകളില്‍ ആറെണ്ണം എല്‍പിജി ടാങ്കറുകള്‍. ഒരെണ്ണം എല്‍എന്‍ജി ടാങ്കര്‍. നാലെണ്ണം അസംസ്‌കൃത എണ്ണ ടാങ്കറുകള്‍. ഗാര്‍ഹിക ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ പരിഗണന. എല്‍പിജി ഉല്‍പാദനം 31 ശതമാനമായി വര്‍ധിപ്പിച്ചു. മറ്റ് ഉറവിടങ്ങളില്‍ നിന്നും ഇറക്കുമതിക്ക് ശ്രമിക്കുന്നുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്. അതിന്റെ മുന്‍ഗണന തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാണ് – മന്ത്രാലയം വ്യക്തമാക്കി.പരിഭ്രാന്തരായി ബുക്ക് ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. ബുക്കിങ് 89 ലക്ഷമായി ഉയര്‍ന്നു. അനാവശ്യ പരിഭ്രാന്തി വേണ്ട. വാണിജ്യ ഉപഭോക്താക്കള്‍ക്ക് എല്‍പിജി നല്‍കുന്നതിന്റെ മുന്‍ഗണന സംസ്ഥാനങ്ങള്‍ തീരുമാനിക്കണം. എല്‍പിജി ഇറക്കുമതി പ്രതിസന്ധിയായി തുടരുന്നു. എല്‍പിജി പൂഴ്ത്തിവച്ചതിനും മറിച്ചുവിറ്റതിനും വിവിധയിടങ്ങളില്‍ നടപടികള്‍ സ്വീകരിച്ചു. ആഭ്യന്തര ഉല്‍പ്പാദനം 31 ശതമാനമായി ഉയര്‍ന്നു. ബുക്കിങ് ഇടവേളകള്‍ കൃത്യമായി പാലിക്കണം. നഗരമേഖലകളില്‍ 25 ദിവസം, ഗ്രാമീണ മേഖലകളില്‍ 45 ദിവസം എന്നിങ്ങനെ ഇടവേളകള്‍ പാലിക്കണം – മന്ത്രാലയം വ്യക്തമാക്കി.രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ ഇന്ത്യയിലേക്ക് യാത്ര തിരിച്ചെന്ന് ഷിപ്പിംഗ് മന്ത്രാലയ ജോയിന്‍ സെക്രട്ടറി രാജേഷ് സിന്‍ഹ പറഞ്ഞു. പശ്ചിമേഷ്യന്‍ മേഖലയിലുള്ള എല്ലാ നാവികരും സുരക്ഷിതരാണ്. യാതൊരുവിധ അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുടുങ്ങിക്കടന്ന 24 കപ്പലുകളില്‍ രണ്ട് എല്‍പിജി ടാങ്കറുകള്‍ ഹോര്‍മൂസ് കടന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആറ് എല്‍പിജി ടാങ്കറുകള്‍ ഇന്ത്യയിലെത്തി. 46000 ടണ്‍ ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് വരുന്നു – അദ്ദേഹം വ്യക്തമാക്കി.സിവിലിയന്‍ മേഖലകളെയും ഊര്‍ജ ഉല്‍പ്പാദന കേന്ദ്രങ്ങളെയും ആക്രമിക്കരുതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. ചര്‍ച്ചയിലൂടെയും നയതന്ത്രമാര്‍ഗത്തിലൂടെയും പ്രശ്‌നപരിഹാരമുണ്ടാക്കണം. ഊര്‍ജ സുരക്ഷ രാജ്യത്തിന് പരമപ്രധാനമാണ്. നയതന്ത്ര ഇടപെടല്‍ കാരണമാണ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മൂസ് കടക്കാന്‍ കഴിഞ്ഞത്. ഇന്ത്യയില്‍ കുടുങ്ങിയ ഇറാന്‍ പൗരന്മാര്‍ക്ക് മടങ്ങി പോകുവാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇറാന്‍ സജ്ജീകരിച്ചു. ഐറിസ് ലവാന്റെ നാവികചരടക്കം ചാര്‍ട്ടേഡ് വിമാനത്തില്‍ മടങ്ങി. എന്നാല്‍ പടക്കപ്പല്‍ കൊച്ചിയില്‍ തന്നെയാണുള്ളത്. ഫെബ്രുവരി 28 മുതല്‍ നിരവധി ഇന്ത്യക്കാര്‍ മടങ്ങിയെത്തി. ഓരോ ദിവസവും കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉയരുന്നു. കഴിഞ്ഞ ദിവസം ഒമാനില്‍ ഉണ്ടായ ആക്രമണത്തില്‍ 2 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമായി. 10 പേര്‍ക്ക് പരുക്കേറ്റു. നിലവിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കും. നടപടിക്രമങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. ഇതുവരെ കൊല്ലപ്പെട്ടത് അഞ്ചുപേരാണ്. ഒരാളെ കാണാനില്ല – അദ്ദേഹം വിശദമാക്കി.

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
92
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്
National

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
143
‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ
National

‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

October 7, 2026
315
ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം
National

ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം

October 7, 2026
207
നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി
National

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

October 6, 2026
49
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
60
Next Post
കാസർഗോഡ് കെ എം ഷാജി, വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി; മുസ്‌ലിം ലീഗിന്റെ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണ

കാസർഗോഡ് കെ എം ഷാജി, വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി; മുസ്‌ലിം ലീഗിന്റെ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണ

Recent News

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

October 10, 2026
28
കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

October 10, 2026
76
നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

October 10, 2026
256
ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

October 10, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025