• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മദ്യനികുതി; പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് എംബി രാജേഷ്

cntv team by cntv team
June 20, 2026
in Kerala
A A
മദ്യനികുതി; പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് എംബി രാജേഷ്
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിലൂടെ നാട്ടിൽ മുഴുവൻ മദ്യമൊഴുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മുൻമന്ത്രി എംബി രാജേഷ്. കേരളത്തിൽ മദ്യം ഒഴുക്കി, നികുതിയിളവിലൂടെ സർക്കാരിന് വലിയ വരുമാനനഷ്ടമുണ്ടാക്കുന്നതിന് പിന്നിലെ താൽപര്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. കർണാടക മദ്യലോബിയാണ് ഇതിന് പിന്നിലുളളതെന്നും ഇതിന് എത്ര കിട്ടിയെന്ന് വി.ഡി സതീശൻ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വീര്യം കുറഞ്ഞ മദ്യമെന്ന പേരിൽ ലഭ്യമാക്കുന്നത് സ്പിരിറ്റ് ഉപയോഗിച്ച് നിർമിക്കുന്ന മദ്യമാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം നിർമിക്കാൻ അനുമതി കൊടുത്തിരുന്നു. അത് കൃഷിക്കാരെ സഹായിക്കാനാണ്. അന്ന് അതിന് വൈനിന്റെ അതേ നികുതിയാണ് അതിന് ഏർപ്പെടുത്തിയത്. ഇത്തരം മദ്യത്തിന് 251 ശതമാനമാണ് ഇപ്പോൾ നികുതിയുള്ളത്. സ്പിരിറ്റ് ഉപയോഗിച്ചുണ്ടാക്കുന്ന ഈ മദ്യത്തിനാണ് 120 ശതമാനമാക്കി നികുതി കുറച്ചത്. ഒരൊറ്റ കമ്പനിയുടെ ആവശ്യമായിരുന്നു അത്. ഇതേ ആവശ്യമുന്നയിച്ച് ആ കമ്പനി എൽഡിഎഫ് സർക്കാരിനേയും സമീപിച്ചിരുന്നു. എന്നാൽ അന്ന് സർക്കാർ അതിന് വഴങ്ങിയില്ല. നികുതി കുറച്ചത് ഈ കമ്പനിക്ക് വലിയ വിപണി കിട്ടാൻ സഹായിക്കും. അതിനുള്ള സഹായമാണ് സർക്കാർ നൽകിയത്.

ഇത് റെഡി ടു ഡ്രിങ്ക് പാനീയമാണ്. നികുതി കുറയ്ക്കുമ്പോൾ അത് വ്യാപകമാവും, സുലഭമാവും. ശീതളപാനീയം പോലെ കുട്ടികളും യുവജനങ്ങളും അത് ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. മദ്യത്തിനെതിരേ വലിയ പ്രചാരണം നടത്തിയവരാണ് ഇത്തരം തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതേ ആവശ്യം വന്നപ്പോൾ അതിന്റെ ദോഷവശങ്ങൾ ആലോചിച്ച് ആ തീരുമാനത്തിൽ നിന്ന് പിന്മാറിയിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയെ കുറച്ച് പറയുന്ന ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് നികുതിയിളവിലൂടെ കുറഞ്ഞത് 600 കോടി രൂപയുടെ നഷ്ടം സർക്കാരിനുണ്ടാക്കുന്നത്. ഈ ത്യാഗം സഹിക്കാനുണ്ടായ കൊടുക്കൽ വാങ്ങൽ എന്താണെന്ന് പുറത്തുവരണം. സംസ്ഥാനത്ത് മദ്യമൊഴുക്കാനുള്ള വിസ്മയമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്ക് ഇരുട്ടടി നൽകുന്ന ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്നും എബി രാജേഷ് ആരോപിച്ചു. 1534 കോടി രൂപ ബജറ്റിൽ വെട്ടിക്കുറച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ലംഘനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Posts

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ
Kerala

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ

June 20, 2026
14
സംസ്ഥാനത്ത് എലിപ്പനി വ്യാപിക്കുന്നു; 186പേർക്ക് രോഗബാധ, മൂന്നുപേർ മരിച്ചു
Kerala

സംസ്ഥാനത്ത് എലിപ്പനി വ്യാപിക്കുന്നു; 186പേർക്ക് രോഗബാധ, മൂന്നുപേർ മരിച്ചു

June 20, 2026
20
പ്ലസ് വൺ രണ്ടാം അലോട്‌മെന്റ്‌; പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ
Kerala

പ്ലസ് വൺ രണ്ടാം അലോട്‌മെന്റ്‌; പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ

June 20, 2026
22
കാർ വാടകയ്ക്ക് നൽകും, ജി.പി.എസ്. നോക്കി തട്ടിയെടുക്കും; ഉടമയെ പിടികൂടി വടക്കഞ്ചേരി പോലീസ്
Kerala

കാർ വാടകയ്ക്ക് നൽകും, ജി.പി.എസ്. നോക്കി തട്ടിയെടുക്കും; ഉടമയെ പിടികൂടി വടക്കഞ്ചേരി പോലീസ്

June 20, 2026
202
ശബരിമല സ്വര്‍ണക്കൊള്ള; പുതിയ കേസെടുക്കാന്‍ എസ്‌ഐടി, പി എസ് പ്രശാന്ത് പ്രതിയാകും
Kerala

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ കേസെടുക്കാന്‍ എസ്‌ഐടി, പി എസ് പ്രശാന്ത് പ്രതിയാകും

June 20, 2026
30
ഗവിയില്‍ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം നൽകും
Kerala

ഗവിയില്‍ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം നൽകും

June 20, 2026
118

Recent News

മദ്യനികുതി; പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് എംബി രാജേഷ്

മദ്യനികുതി; പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് എംബി രാജേഷ്

June 20, 2026
36
മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ

June 20, 2026
14
പൊരുതിക്കളിച്ച തുർക്കിയെ വീഴ്ത്തി പരാഗ്വേ

പൊരുതിക്കളിച്ച തുർക്കിയെ വീഴ്ത്തി പരാഗ്വേ

June 20, 2026
23
സംസ്ഥാനത്ത് എലിപ്പനി വ്യാപിക്കുന്നു; 186പേർക്ക് രോഗബാധ, മൂന്നുപേർ മരിച്ചു

സംസ്ഥാനത്ത് എലിപ്പനി വ്യാപിക്കുന്നു; 186പേർക്ക് രോഗബാധ, മൂന്നുപേർ മരിച്ചു

June 20, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025