• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

എഥനോൾ കൂടുതൽ ചേർത്ത പെട്രോളിന് വൻ നികുതിയിളവ്, സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ

ckmnews by ckmnews
June 11, 2026
in National
A A
എഥനോൾ കൂടുതൽ ചേർത്ത പെട്രോളിന് വൻ നികുതിയിളവ്, സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ
0
SHARES
108
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: എഥനോൾ കൂടിയ അളവിൽ അടങ്ങിയ പെട്രോളിന്റെ (Ethanol blended petrol) എക്‌സൈസ് തീരുവ പൂർണമായും ഒഴിവാക്കി. കേന്ദ്രസർക്കാർ ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് 22 മുതൽ 30ശതമാനം വരെ എഥനോൾ അടങ്ങിയ പെട്രോളിനെയാണ് എക്‌സൈസ് തീരുവയിൽ നിന്ന് പൂർണമായും ഒഴിവാക്കുന്നത്. അടിസ്ഥാന എക്‌സൈസ് തീരുവയ്ക്കുപുറമേ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ്, കാർഷിക ഇൻഫ്രാസ്ട്രക്ചർ സെസ് എന്നിവയും നീക്കം ചെയ്തിട്ടുണ്ട്. പരിസ്ഥിതി മലിനീകരണവും ഇറക്കുമതി എണ്ണയെ ആശ്രയിക്കുന്നതും കുറയ്ക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഫ്‌ലെക്സ് ഫ്യൂവൽ വാഹനങ്ങൾക്കായി E85 പെട്രോൾ അടുത്തിടെ പുറത്തിറക്കിയിരുന്നു. അതിനുപിന്നാലെയാണ് തീരുവ കുറച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങിയത്.

എഥനോൾ കൂടിയ അളവിൽ അട‌ങ്ങിയ പെട്രോൾ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇറക്കുമതിച്ചെലവ് പരമാവധി കുറയ്ക്കാനും അതിലൂടെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനാവുമെന്നുമാണ് കരുതുന്നത്. നികുതി പൂർണമായും ഒഴിവാക്കുന്നതോടെ വലിയ തോതിൽ വിലകുറയുന്ന എഥനോൾ കൂടിയ അളവിൽ അട‌ങ്ങിയ ഇന്ധനങ്ങളുടെ വില്പന കൂടുകയും ചെയ്യും.ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകമാകെ കടുത്ത എണ്ണപ്രതിസന്ധി നേരിടുന്നതാണ് എഥനോൾ മിശ്രിത ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം കേന്ദ്രം വേഗത്തിലാക്കിയത്. അല്പമാെന്ന് ശമിച്ചിരുന്ന യുദ്ധം കഴിഞ്ഞദിവസംമുതൽ വീണ്ടും തീവ്രമായതോടെ ഇറാൻ ഹോർമൂസ് പൂർണമായും അടച്ചിരിക്കുകയാണ്. ഇത് ലോകമാകെ ഇന്ധനപ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും എന്നാണ് കരുതുന്നത്.

Related Posts

‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം
National

‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

September 16, 2026
113
പുതിയ ലേബർ കോഡ് പിൻവലിക്കുക; പാർലമെന്റ് വളയാൻ ഒരുങ്ങി CITU
National

പുതിയ ലേബർ കോഡ് പിൻവലിക്കുക; പാർലമെന്റ് വളയാൻ ഒരുങ്ങി CITU

September 16, 2026
52
ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു
Crime

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

September 14, 2026
373
ലൈംഗിക പീഡനക്കേസ്: മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി
National

ലൈംഗിക പീഡനക്കേസ്: മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി

September 14, 2026
44
റഷ്യയുടെ ഇവോൾഗ ഇന്ത്യയിലേക്ക്, ട്രെയിനുകൾ ഇനി 360 കിലോ മീറ്ററിൽ കുതിക്കും; നടപ്പിലാക്കുന്നത് വമ്പൻ പദ്ധതി
National

റഷ്യയുടെ ഇവോൾഗ ഇന്ത്യയിലേക്ക്, ട്രെയിനുകൾ ഇനി 360 കിലോ മീറ്ററിൽ കുതിക്കും; നടപ്പിലാക്കുന്നത് വമ്പൻ പദ്ധതി

September 14, 2026
54
‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ
National

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

September 9, 2026
28
Next Post
‘ഖനിയില്‍ നിന്ന് നേരിട്ട് സ്വര്‍ണക്കട്ടികള്‍ കൊണ്ടുവന്ന് തരും’; തട്ടിപ്പ് നടത്തിയ ‘കെജിഎഫ് സ്വാമി’ തൃശ്ശൂരിൽ അറസ്റ്റില്‍

'ഖനിയില്‍ നിന്ന് നേരിട്ട് സ്വര്‍ണക്കട്ടികള്‍ കൊണ്ടുവന്ന് തരും'; തട്ടിപ്പ് നടത്തിയ 'കെജിഎഫ് സ്വാമി' തൃശ്ശൂരിൽ അറസ്റ്റില്‍

Recent News

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

September 16, 2026
385
ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

September 16, 2026
54
‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

September 16, 2026
113
ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

September 16, 2026
437
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025