• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

അർദ്ധരാത്രി വീഡിയോയിൽ വന്ന് പറയാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്കൂ; മോദിയോട് ഖാർഗെ

ckmnews by ckmnews
July 24, 2026
in National
A A
അർദ്ധരാത്രി വീഡിയോയിൽ വന്ന് പറയാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്കൂ; മോദിയോട് ഖാർഗെ
0
SHARES
135
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ തയ്യാറാകാത്തതിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാത്രി വന്ന് സംസാരിക്കുന്നതിന് പകരം പകൽ പാർലമെന്റിൽ സംസാരിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടിയുണ്ടാകുമെന്ന് പ്രതിഷേധക്കാർക്ക് ഉറപ്പു നൽകി പ്രധാനമന്ത്രി അർദ്ധരാത്രിയോടെ വീഡിയോ സന്ദേശം പുറത്തിറക്കിയതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ഖാർഗെയുടെ വിമർശനം. ഈ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ നേരിട്ട് പ്രസ്താവന നടത്തുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ ചർച്ച നടത്താതെ വീഡിയോ സന്ദേശം പുറത്തിറക്കിയ പ്രധാനമന്ത്രിയുടെ തീരുമാനത്തെ ഖാർഗെ ചോദ്യം ചെയ്തു,

പ്രധാനമന്ത്രിയുടേത് ഉത്തരവാദിത്വപരമായ പ്രഖ്യാപനമോ, ഉറപ്പോ ആണെങ്കിൽ അത് പാർലമെന്റിൽ അവതരിപ്പിക്കണമെന്നും അങ്ങനെ ചെയ്താൽ പ്രതിപക്ഷത്തിന് അത് ചർച്ച ചെയ്യാനും പരിശോധിക്കാനും കഴിയുമെന്നും ഖാർഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി, വ്യാഴാഴ്ച അർദ്ധ രാത്രിയോടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ, പ്രഖ്യാപിച്ചു. ഫാസ്റ്റ്-ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കാനുമുള്ള നിയമത്തിന്റെ കരട് കേന്ദ്ര മന്ത്രിസഭ പരിഗണിക്കുമെന്നും അദ്ദേഹം സ്വയം റെക്കോർഡ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചു.

ചോദ്യപേപ്പർ ചോർച്ച സാധാരണ വിഷയമല്ലെന്നു തനിക്കറിയാമെന്നും, അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടുമാസത്തിനിടെ സർക്കാർ നിരവധി നടപടികൾ അതിനെതിരെ സ്വീകരിച്ചെന്നും മോഡി വ്യക്തമാക്കി. കുറ്റക്കാരെല്ലാം ഇപ്പോൾ ജയിലിൽ ആണ് , മാത്രമല്ല വിദ്യാർഥികളുടെ ഒരുവർഷം നഷ്ടപ്പെടാതിരിക്കാൻ സർക്കാർ മുഴുവൻ സംവിധാനവും ഉപയോഗിച്ച് പുനഃപരീക്ഷ നടത്തിയെന്നും മോദി വിഡിയോയിൽ പറയുന്നു.

Related Posts

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ
National

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

September 9, 2026
13
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
428
‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി
National

‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി

September 8, 2026
63
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
National

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

September 7, 2026
82
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്
Crime

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

September 7, 2026
503
ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്
Jobs

ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്

September 5, 2026
81
Next Post
ഇത്രയും ദിവസം നിങ്ങള്‍ എവിടെയായിരുന്നു? പ്രധാനമന്ത്രിയുടെ ലൈവിന് താഴെ ചോദ്യവുമായി രഞ്ജിനി ഹരിദാസ്

ഇത്രയും ദിവസം നിങ്ങള്‍ എവിടെയായിരുന്നു? പ്രധാനമന്ത്രിയുടെ ലൈവിന് താഴെ ചോദ്യവുമായി രഞ്ജിനി ഹരിദാസ്

Recent News

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസം മഴ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസം മഴ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

September 9, 2026
11
എസ്ബിഐയിൽ 242 സ്‌പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; 93,000 രൂപ വരെ ശമ്പളം

എസ്ബിഐയിൽ 242 സ്‌പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; 93,000 രൂപ വരെ ശമ്പളം

September 9, 2026
6
ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന ശേഷം പിതാവ് വിഷം കഴിച്ചു

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന ശേഷം പിതാവ് വിഷം കഴിച്ചു

September 9, 2026
188
‘രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടും’; പിണറായി വിജയൻ

‘രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടും’; പിണറായി വിജയൻ

September 9, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025