കുറ്റിപ്പുറം ബസ് അപകടത്തില്‍ ബസ്സ് ഓടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരെ നടപടിയുമായി പോലീസ്.ഡ്രൈവർ ചങ്ങരംകുളം കാളാച്ചാല്‍ സ്വദേശി ഷബീറിനെതിരെയാണ് കുറ്റിപ്പുറം പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു യാത്രക്കാരിയുടെ
പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.അപകടത്തില്‍ പരിക്കേറ്റ ഷെബീര്‍ കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്







