• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

യാത്രക്കാർ പാടുപെടും; ആകാശ എയർ ടിക്കറ്റ് നിരക്കുകൾ വർധിക്കും; ഇന്ധന സർചാർജ് ഏർപ്പെടുത്തി

cntv team by cntv team
March 14, 2026
in National
A A
യാത്രക്കാർ പാടുപെടും; ആകാശ എയർ ടിക്കറ്റ് നിരക്കുകൾ വർധിക്കും; ഇന്ധന സർചാർജ് ഏർപ്പെടുത്തി
0
SHARES
164
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂ ഡൽഹി: ഇറാൻ – യുഎസ്, ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ ഇന്ധന സർചാർജും ഏർപ്പെടുത്താനൊരുങ്ങി ആകാശ എയർ. നാളെ മുതൽക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജും ആകാശ എയർ ഉൾപ്പെടുത്തും. 199 മുതൽ 1300 രൂപ വരെയാണ് ഇന്ധന സർചാർജ് ആയി ഈടാക്കുക.ഇന്ന് അർധരാതി മുതൽക്കാണ് പുതിയ നിരക്കുവർധനവ് പ്രാബല്യത്തിൽ വരിക. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ മൂലം വിമാന ഇന്ധനത്തിനുണ്ടായ വിലവർധനവാണ് ഇന്ധന സർചാർജ് ഏർപ്പെടുത്താൻ കാരണമായത് എന്നാണ് കമ്പനിയുടെ വിശദീകരണം. ഇതോടെ ആകാശ എയറിൽ ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്കുള്ള ചിലവേറും.നിരവധി വിമാനകമ്പനികളാണ് പശ്ചിമേഷ്യൻ സംഘർഷം മൂലം ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജും ഉൾപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇൻഡിഗോ ഇന്ധന സർചാർജ് ഉൾപ്പെടുത്തിയിരുന്നു. ഇന്ന് മുതൽക്ക് നിരക്കുകൾ പ്രാബല്യത്തിൽ വന്നിരുന്നു.ഇന്ത്യക്കുള്ളിൽ 425 രൂപ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ളിലും 425 രൂപ, പശ്ചിമേഷ്യ 900 രൂപ, ദക്ഷിണ-കിഴക്കൻ ഏഷ്യ & ചൈന – 1800 രൂപ, ആഫ്രിക്ക & പടിഞ്ഞാറൻ ഏഷ്യ 1800 രൂപ, യൂറോപ്പ് 2300 രൂപ എന്നിങ്ങനെയാണ് ഇൻഡിഗോയുടെ ഇന്ധന സർചാർജ് നിരക്കുകൾ. സാഹചര്യം മൂലമാണ് ഈ വർധനവെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഇൻഡിഗോ പറഞ്ഞിരുന്നു. സാഹചര്യങ്ങളിൽ മാറ്റം വരുമ്പോൾ നിരക്കുകൾ കുറയ്ക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കിയിരുന്നു.എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും വിമാനനിരക്കുകൾക്ക് ഇന്ധന സർചാർജ് ഏർപ്പെടുത്തിയിരുന്നു. വിമാനക്കൂലിക്കൊപ്പം ആഭ്യന്തര സർവീസുകളിലെ ടിക്കറ്റിൽ 399 രൂപയാണ് അധികമായി ഈടാക്കുന്നത്.ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്‌ളൈറ്റുകൾക്ക് അധികമായി ചുമത്തുന്നത് 10ഡോളറാണ്. മാർച്ച് 18 മുതൽ യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് സർചാർജ് ഈടാക്കും. യൂറോപ്പിലേക്ക് അധികചാർജ് 25 ഡോളറാണെങ്കിൽ നോർത്ത് അമേരിക്കൻ, ഓസ്‌ട്രേലിയൻ യാത്രയ്ക്ക് അധിക ചാർജ് 50 ഡോളറാണ്. ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിലേക്ക് ഇന്ധന സർചാർജായി 20ഡോളറും ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് 30 ഡോളറും അധികമായി നൽകണം. എന്നാൽ ഹോങ്കോങ്ങ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സർചാർജ് പ്രഖ്യാപിച്ചിരുന്നില്ല.

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
92
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്
National

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
144
‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ
National

‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

October 7, 2026
315
ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം
National

ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം

October 7, 2026
208
നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി
National

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

October 6, 2026
49
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
60
Next Post
ഇനി നോട്ടുമായി ചെന്നാൽ മദ്യം കിട്ടില്ല; നാളെ മുതൽ ബെവ്‌‌കോയിൽ പുതിയ മാറ്റങ്ങൾ

ഇനി നോട്ടുമായി ചെന്നാൽ മദ്യം കിട്ടില്ല; നാളെ മുതൽ ബെവ്‌‌കോയിൽ പുതിയ മാറ്റങ്ങൾ

Recent News

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

October 10, 2026
37
കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

October 10, 2026
106
നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

October 10, 2026
350
ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

October 10, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025