കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് സ്വദേശി മനോജ് ആണ് അറസ്റ്റിലായത്. തൃശൂര്‍ ചാലക്കുടിയില്‍ നിന്നാണ് മനോജിനെ കസബ പൊലീസ് പിടികൂടിയത്.ചുമര്‍ച്ചിത്രകാരന്‍, ശില്പി എന്ന് പരിചയപ്പെടുത്തിയാണ് മനോജ് ക്ഷേത്രങ്ങളിലും ദേവാലയങ്ങളിലും എത്തുന്നത്. വൈദീകരുടെയും പൂജാരിമാരുടെയും പ്രീതി നേടിയെടുത്താണ് മോഷണം പ്ലാന്‍ ചെയ്യുന്നത്. മോഷ്ടിച്ചതില്‍ ഭൂരിഭാഗവും പൂജാരിമാരുടെയും വൈദീകരുടെയും മൊബൈല്‍ ഫോണുകള്‍ തന്നെ. ഈ മാസം 10ന് ആണ് ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ നിന്ന് 4 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചത്.തൃശൂര്‍ , വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതിന് മനോജിന്‍റെ പേരില്‍ നിരവധി കേസുകളുണ്ട്. കോഴിക്കോട് റെയില്‍ പൊലീസ് സ്റ്റേഷനില്‍ പിടിച്ചുപറി കേസിലും ഇയാള്‍ പ്രതിയാണ്. മോഷണത്തിനുശേഷം മറ്റുജില്ലകളില്‍ ഒളിവില്‍ കഴിയുകയാണ് ഇയാളുടെ രീതി