• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

ഉറക്കത്തിനിടെ കുഞ്ഞ് കരഞ്ഞു, അമ്മ നോക്കിയപ്പോൾ കഴുത്തിൽ പാടുകൾ; തിരൂർ ജില്ലാ ആശുപത്രിയിൽ മാല മോഷണം

ckmnews by ckmnews
January 9, 2026
in Malappuram
A A
ഉറക്കത്തിനിടെ കുഞ്ഞ് കരഞ്ഞു, അമ്മ നോക്കിയപ്പോൾ കഴുത്തിൽ പാടുകൾ; തിരൂർ ജില്ലാ ആശുപത്രിയിൽ മാല മോഷണം
0
SHARES
527
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: തിരൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് വയസുകാരിയുടെ സ്വര്‍ണമാല മോഷണം പോയതായി പരാതി. രാത്രി ഉമ്മയോടൊപ്പം ഉറങ്ങി കിടക്കുന്നതിനിടെയായിരുന്നു മോഷണം. ചെമ്പ്ര ഏനിന്‍ കുന്നത്ത് സൈഫുദ്ദീന്‍ – റിസ്വാന ഷെറിന്‍ എന്നിവരുടെ മകള്‍ ഷംസ ഷഹ ദിന്റെ മുക്കാല്‍ പവന്‍ തൂക്കംവരുന്ന സ്വര്‍ണ മാലയാണ് മോഷണം പോയത്. പനിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയുടെ മൂന്നാം നിലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡിലാണ് കുട്ടിയെ അഡ്മിറ്റ് ചെയ്തിരുന്നത്. ഈ വാര്‍ഡില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ മാതാവ് റിസ്വാന ഷെറിനായിരുന്നു കുട്ടിയുടെ കൂടെ താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി കുട്ടി നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ഞെട്ടി ഉണര്‍ന്ന് അമ്മ കുട്ടിയെ എടുക്കുകയായിരുന്നു. അപ്പോഴാണ് മാല മോഷണം പോയതായി അറിയുന്നത്. വാര്‍ഡില്‍ ലൈറ്റ് അണക്കരുതെന്ന നിര്‍ദ്ദേശം ഉണ്ടെങ്കിലും കുട്ടി കരയുന്ന സമയത്ത് ലൈറ്റ് അണച്ച നിലയിലായിരുന്നെന്നാണ് മാതാവ് പറയുന്നത്. കുട്ടിയുടെ കഴുത്തില്‍ മാല പൊട്ടിച്ചതിന്റെ ചുവന്ന പാടുകളും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഈ വാര്‍ഡിലോ സമീപത്തോ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുമില്ല. ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ മാത്രമാണ് സി.സി.ടി.വി ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. വൈകീട്ട് കുട്ടിയുമായി പുറത്തിറങ്ങി ആശുപത്രിയിലേക്ക് തിരിച്ചു കയറുമ്പോള്‍ കഴുത്തില്‍ മാല ഉള്ളതായി സി.സി.ടി.വി ദൃശ്യം നോക്കി ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്. രോഗികളും കൂട്ടിരിപ്പുകാരും സ്വര്‍ണം പോലെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ ഉപയോഗിക്കുരുതെന്നും അത്തരം സാധനസാമഗ്രികള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കേണ്ടതെന്നും രോഗികളുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാലാണ് വാര്‍ഡുകളില്‍ സി.സി.ടി വി സ്ഥാപിക്കാത്തതെന്നും പ്രവേശന കവാടത്തിലെ സി.സി.ടി.വി ക്യാമറ പരിശോധിക്കുന്നതുള്‍പ്പെടെ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ തിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Posts

എടപ്പാൾ തുയ്യം പോക്കണ്ടത് താമസിക്കുന്ന കൊട്ടാരപ്പാട്ടിൽ ശങ്കരൻ കുട്ടി നായർ നിര്യാതനായി
Local News

എടപ്പാൾ തുയ്യം പോക്കണ്ടത് താമസിക്കുന്ന കൊട്ടാരപ്പാട്ടിൽ ശങ്കരൻ കുട്ടി നായർ നിര്യാതനായി

July 2, 2026
31
ഡോക്ടേഴ്സ് ഡേ യുടെ ഭാഗമായി ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഡോക്ടർമാരെ ആദരിച്ചു
Local News

ഡോക്ടേഴ്സ് ഡേ യുടെ ഭാഗമായി ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഡോക്ടർമാരെ ആദരിച്ചു

July 2, 2026
97
പെരുമുക്ക് MSF & MYL: സീതി സാഹിബ് എക്സലൻസി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു
Local News

പെരുമുക്ക് MSF & MYL: സീതി സാഹിബ് എക്സലൻസി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

June 30, 2026
100
എ എം മുഹമ്മദ് സ്മാരക ട്രസ്റ്റ്; “ആദരം 2026” സംഘടിപ്പിച്ചു
Local News

എ എം മുഹമ്മദ് സ്മാരക ട്രസ്റ്റ്; “ആദരം 2026” സംഘടിപ്പിച്ചു

June 29, 2026
227
വ്യാജ ചെക്ക് തട്ടിപ്പ് കേസിൽ പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ
Crime

വ്യാജ ചെക്ക് തട്ടിപ്പ് കേസിൽ പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

June 29, 2026
361
പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു
Local News

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

June 29, 2026
7
Next Post
കുത്തനെയുള്ള കയറ്റത്തിൽ നിന്ന് താഴ്‌ചയിലേക്ക്; വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു, കെട്ടിടം പൂർണമായി തകർന്നു

കുത്തനെയുള്ള കയറ്റത്തിൽ നിന്ന് താഴ്‌ചയിലേക്ക്; വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു, കെട്ടിടം പൂർണമായി തകർന്നു

Recent News

തുയ്യം ഗവ. എൽ.പി. സ്കൂളിലെ മുന്‍ അധ്യാപിക പൂക്കരത്തറമതിലകത്ത് താഴത്തേതിൽമാധവിക്കുട്ടി നിര്യാതനായി

തുയ്യം ഗവ. എൽ.പി. സ്കൂളിലെ മുന്‍ അധ്യാപിക പൂക്കരത്തറമതിലകത്ത് താഴത്തേതിൽമാധവിക്കുട്ടി നിര്യാതനായി

July 2, 2026
77
ചങ്ങരംകുളത്ത് ഫ്രൂട്ട്സ് കച്ചവടം ചെയ്തിരുന്ന കോക്കൂർ സ്വദേശി രവി നിര്യാതനായി

ചങ്ങരംകുളത്ത് ഫ്രൂട്ട്സ് കച്ചവടം ചെയ്തിരുന്ന കോക്കൂർ സ്വദേശി രവി നിര്യാതനായി

July 2, 2026
1k
എടപ്പാൾ തുയ്യം പോക്കണ്ടത് താമസിക്കുന്ന കൊട്ടാരപ്പാട്ടിൽ ശങ്കരൻ കുട്ടി നായർ നിര്യാതനായി

എടപ്പാൾ തുയ്യം പോക്കണ്ടത് താമസിക്കുന്ന കൊട്ടാരപ്പാട്ടിൽ ശങ്കരൻ കുട്ടി നായർ നിര്യാതനായി

July 2, 2026
31
ഡോക്ടേഴ്സ് ഡേ യുടെ ഭാഗമായി ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഡോക്ടർമാരെ ആദരിച്ചു

ഡോക്ടേഴ്സ് ഡേ യുടെ ഭാഗമായി ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഡോക്ടർമാരെ ആദരിച്ചു

July 2, 2026
97
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025