• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്‌കൂൾ ബാഗിന്റെ ഭാരം കുറയും, ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറി, സ്‌കൂൾ ബാഗിന്റെ ഭാരവും കുറയും, കരടിന് അംഗീകാരമെന്ന് മന്ത്രി

ckmnews by ckmnews
January 9, 2026
in Kerala
A A
സ്‌കൂൾ ബാഗിന്റെ ഭാരം കുറയും, ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറി, സ്‌കൂൾ ബാഗിന്റെ ഭാരവും കുറയും, കരടിന് അംഗീകാരമെന്ന് മന്ത്രി
0
SHARES
87
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്ത് നിർണായകമായ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി കുട്ടികളുടെ സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുകയും ‘ബാക്ക് ബെഞ്ചേഴ്‌സ്’ ഇല്ലാത്ത ക്ലാസ് മുറികൾ സൃഷ്ടിക്കുകയും ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാലയങ്ങളെ കൂടുതൽ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാനുള്ള രണ്ട് സുപ്രധാന നിർദ്ദേശങ്ങളുടെ കരട് റിപ്പോർട്ടിന് സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാർത്ഥികളുടെ ശാരീരിക ആരോഗ്യം കൂടി കണക്കിലെടുത്ത് ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കാനുള്ള നടപടികളാണ് സ്വീകരിക്കുക. എല്ലാ കുട്ടികൾക്കും തുല്യ പരിഗണന ലഭിക്കുന്ന, ജനാധിപത്യപരമായ പഠനാന്തരീക്ഷം സൃഷ്ടിക്കുക, ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിലടക്കം മാറ്റം വരുത്തി ആരും പിന്നിലല്ല എന്ന ഉറപ്പ് നൽകുക എന്നിവയാണ് ‘ബാക്ക് ബെഞ്ചേഴ്‌സ്’ ഇല്ലാത്ത ക്ലാസ് മുറികളിലൂടെ നടപ്പാക്കുന്നത്. ഈ വിഷയങ്ങൾ പഠിക്കാൻ നേരത്തെ എസ്‌സിഇആർടിയെ ചുമതലപ്പെടുത്തിയിരുന്നു. അവർ സമർപ്പിച്ച റിപ്പോർട്ടാണ് കമ്മിറ്റി വിശദമായി ചർച്ച ചെയ്തതെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ അഭിപ്രായം വലുതാണെന്നും അംഗീകാരം ലഭിച്ച കരട് റിപ്പോർട്ട് പൊതുജനങ്ങളുടെ അഭിപ്രായമാരായുന്നതിനായി എസ്‌സിഇആർടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഇത് പരിശോധിച്ച് ജനുവരി 20 വരെ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്. ലഭിക്കുന്ന നിർദേശങ്ങൾ കൂടി പരിഗണിച്ച് വരുന്ന അധ്യയന വർഷം തന്നെ ഈ മാറ്റങ്ങൾ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. നല്ലൊരു നാളേക്കായി നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും മന്ത്രി കുറിച്ചു.

Related Posts

കേരളത്തിൻ്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ബില്ലിൽ ഗവർണർ ഒപ്പുവെച്ചു
Kerala

കേരളത്തിൻ്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ബില്ലിൽ ഗവർണർ ഒപ്പുവെച്ചു

March 4, 2026
72
‘ഒന്നര വർഷത്തിനുള്ളിൽ കേരളം മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും’: മന്ത്രി എം ബി രാജേഷ്
Kerala

‘ഒന്നര വർഷത്തിനുള്ളിൽ കേരളം മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും’: മന്ത്രി എം ബി രാജേഷ്

March 4, 2026
24
ഒരേസമയം രണ്ടുയുവതികളുമായി ബന്ധം; രണ്ടുപേരെയും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; അറസ്റ്റിൽ
Kerala

ഒരേസമയം രണ്ടുയുവതികളുമായി ബന്ധം; രണ്ടുപേരെയും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; അറസ്റ്റിൽ

March 4, 2026
282
‘അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണം’; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക്
Kerala

‘അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണം’; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക്

March 4, 2026
31
മുളങ്കുന്നത് കൃഷ്ണൻ എന്ന മണിയേട്ടൻ (64) നിര്യാതനായി
Kerala

മുളങ്കുന്നത് കൃഷ്ണൻ എന്ന മണിയേട്ടൻ (64) നിര്യാതനായി

March 4, 2026
398
മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി
Kerala

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

March 4, 2026
114
Next Post
കെഎഫ്‌സി വായ്പാ തട്ടിപ്പ്; പി.വി. അൻവറിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

കെഎഫ്‌സി വായ്പാ തട്ടിപ്പ്; പി.വി. അൻവറിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

Recent News

നിയമസഭ തിരഞ്ഞെടുപ്പ് ‘പൊന്നാനി നിലനിര്‍ത്താന്‍ രണ്ടാം തവണയും നന്ദകുമാര്‍?

നിയമസഭ തിരഞ്ഞെടുപ്പ് ‘പൊന്നാനി നിലനിര്‍ത്താന്‍ രണ്ടാം തവണയും നന്ദകുമാര്‍?

March 5, 2026
7
ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഹരിത സേന സ്കോളർഷിപ്പ് എക്കോസെൻസ് പ്രോഗ്രാം നടത്തി

ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഹരിത സേന സ്കോളർഷിപ്പ് എക്കോസെൻസ് പ്രോഗ്രാം നടത്തി

March 4, 2026
47
സദ്ഗമയ’കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി

സദ്ഗമയ’കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി

March 4, 2026
31
സ്ഥലം മാറി പോകുന്ന തിരൂർ പോലീസ് സ്റ്റേഷനിലെ സിഐ ക്ക് യാത്രയയപ്പ് നൽകി

സ്ഥലം മാറി പോകുന്ന തിരൂർ പോലീസ് സ്റ്റേഷനിലെ സിഐ ക്ക് യാത്രയയപ്പ് നൽകി

March 4, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025