• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സാദിഖലി തങ്ങളും, ജിഫ്രി തങ്ങളുമെല്ലാം പ്രകാശ ഗോപുരങ്ങള്‍’അനുഗ്രഹം വേണം:സന്ദീപ് വാര്യര്‍

ckmnews by ckmnews
November 20, 2024
in UPDATES
A A
സാദിഖലി തങ്ങളും, ജിഫ്രി തങ്ങളുമെല്ലാം പ്രകാശ ഗോപുരങ്ങള്‍’അനുഗ്രഹം വേണം:സന്ദീപ് വാര്യര്‍
0
SHARES
246
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ കിഴിശ്ശേരിയിലെ വീട്ടിലെത്തി സന്ദർശിച്ച്‌ സന്ദീപ് വാര്യർ. ജിഫ്രി തങ്ങൾക്ക് ഭരണഘടനയുടെ പതിപ്പ് സന്ദീപ് വാര്യർ കൈമാറി. സാദിഖലി തങ്ങളും, ജിഫ്രി തങ്ങളുമെല്ലാം പ്രകാശ ഗോപുരങ്ങളാണ് എന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.സമസ്തയുടെ സംഭാവനകൾ കേരള ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പെടുത്തുന്നതാണെന്നും ആ ആദരവാണ് താനിവിടെ അർപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൂര്യ തേജസുള്ള പ്രസ്ഥാനമാണ് സമസ്ത. ജിഫ്രി തങ്ങളെ കാണാനെത്തിയതിൽ വളരെ സന്തോഷമുണ്ട്. തൻറെ മുന്നോട്ടുള്ള പ്രയാണങ്ങളിൽ അദ്ദേഹത്തിൻറെ അനുഗ്രഹം ആവശ്യമുണ്ട്. അത് തനിക്ക് അനുകൂലമായി വരുമെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

വിഭാഗീയത പടർത്താൻ സമസ്ത ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും തുറന്ന പുസ്തകമാണ് സമസ്തയുടെ ചരിത്രമെന്നത് എല്ലാവരും അംഗീകരിക്കുന്നതാണെന്നും പ്രതികരിച്ച ജിഫ്രി മുത്തുക്കോയ തങ്ങൾ മതസൗഹാർദം ഊട്ടിയുറപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രതികരിച്ചു. സന്ദീപ് വാര്യർ മാറിയത് അദ്ദേഹത്തിൻറെ ചിന്താഗതി ആണെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.

ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിന്റെ കൈപിടിച്ചതിന് പിന്നാലെ സന്ദീപ് വാര്യര്‍ പാണക്കാടെത്തിയിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെ ഹസ്തദാനം ചെയ്തായിരുന്നു കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും സന്ദീപ് വാര്യരെ സ്വാഗതം ചെയ്തത്. സാദിഖലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് പുറമെ എംഎല്‍എമാരായ എം ഷംസുദ്ദീന്‍, നജീബ് കാന്തപുരം, യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്, ലീഗിന്റെ രാജ്യസഭ എംപി ഹാരിസ് ബീരാന്‍ തുടങ്ങിയവരും സന്ദീപ് വാര്യരെ സ്വീകരിച്ചു.

മുന്‍കാല നിലപാടുകള്‍ മാറ്റി ജനാധിപത്യത്തിൻ്റെ രാഷ്ട്രീയ ഭൂമിയിലേക്കാണ് സന്ദീപ് വാര്യര്‍ വന്നതെന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. ബിജെപിയാണ് അവസാന അഭയകേന്ദ്രമെന്ന ചിന്താഗതി സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തോടെ മാറുമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു.

Related Posts

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശികയായ തുക മുഴുവൻ ഓണത്തിന് മുൻപ് കൊടുത്തു തീർക്കും :മന്ത്രി അഡ്വ. ടി സിദ്ധീഖ്‌
UPDATES

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശികയായ തുക മുഴുവൻ ഓണത്തിന് മുൻപ് കൊടുത്തു തീർക്കും :മന്ത്രി അഡ്വ. ടി സിദ്ധീഖ്‌

August 12, 2026
28
തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു
UPDATES

തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

August 12, 2026
1k
തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി
UPDATES

തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി

August 12, 2026
37
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു
UPDATES

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു

August 12, 2026
161
പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി
UPDATES

പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി

August 12, 2026
18
ഷെമീറിന്റെ സ്മരണക്കായ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ഷെമീറിന്റെ സ്മരണക്കായ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

August 11, 2026
49
Next Post
പൊന്നാനി സ്വദേശിയായ വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ സംഭവം ഒളിവില്‍ പോയ ഭർത്താവ് പിടിയിൽ

പൊന്നാനി സ്വദേശിയായ വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ സംഭവം ഒളിവില്‍ പോയ ഭർത്താവ് പിടിയിൽ

Recent News

അർജുൻ ആയങ്കിയുടെ ഐഫോൺ കണ്ടെടുത്തു; കാപ്പ ചുമത്താൻ നീക്കം

അർജുൻ ആയങ്കിയുടെ ഐഫോൺ കണ്ടെടുത്തു; കാപ്പ ചുമത്താൻ നീക്കം

August 12, 2026
12
അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു; മൂന്നുപേർക്ക് പരിക്ക്

അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു; മൂന്നുപേർക്ക് പരിക്ക്

August 12, 2026
17
മുൻ മന്ത്രി എം.ബി രാജേഷിന്റെ സഹോദരൻ എം.ബി ബ്രിജേഷ് അന്തരിച്ചു

മുൻ മന്ത്രി എം.ബി രാജേഷിന്റെ സഹോദരൻ എം.ബി ബ്രിജേഷ് അന്തരിച്ചു

August 12, 2026
207
കെ ഡിസ്‌കിൽനിന്ന് കുടുംബശ്രീയെ പുറത്താക്കി; ഓഗസ്റ്റ് 31 മുതൽ സേവനം ആവശ്യമില്ലെന്ന് സർക്കാർ

കെ ഡിസ്‌കിൽനിന്ന് കുടുംബശ്രീയെ പുറത്താക്കി; ഓഗസ്റ്റ് 31 മുതൽ സേവനം ആവശ്യമില്ലെന്ന് സർക്കാർ

August 12, 2026
80
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025