2025-ലെ വിശ്വസുന്ദരിപ്പട്ടം ചൂടി മെക്സിക്കോയുടെ ഫാത്തിമ ബോഷ്. മിസ് തായ് ലൻഡിനെ പിന്തള്ളിയാണ് 25-കാരിയായ ഫാത്തിമ വിശ്വസുന്ദരിയായത്. തായ് ലൻഡിലായിരുന്നു മത്സരം നടന്നത്.തായ്‌ലൻഡ്, ഫിലിപ്പീൻസ്, വെനിസ്വേല, മെക്സിക്കോ, കോട്ട് ഡി ഐവോയർ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചിൽ എത്തിയത്.ഇന്ത്യയെ പ്രതിനിധീകരിച്ച മാണിക വിശ്വകർമ ടോപ്പ് 12-ൽ ഇടം നേടാതെ പുറത്തായി. 2021-ൽ ഹർനാസ് കൗർ സന്ധുവാണ് അവസാനമായി ഇന്ത്യയിൽ നിന്ന് കിരീടം ചൂടുന്നത് .ഈ വർഷത്തെ വിധികർത്താക്കളിൽ ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‌വാൾ അംഗമായിരുന്നു.മത്സരാര്‍ഥികളുടെ പ്രതിഷേധവും വിധികര്‍ത്താക്കളുടെ രാജിയും നിറഞ്ഞതായിരുന്നു ബാങ്കോക്കില്‍ നടന്ന ഇത്തവണത്തെ വിശ്വസുന്ദരി മത്സരം. വിവാദങ്ങള്‍ക്കിടെ മത്സരാര്‍ഥി വേദിയില്‍നിന്ന് വീണ് പരിക്കേറ്റതിന്റെ വീഡിയോ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.











