ചങ്ങരംകുളം:പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ ഉദയാസ്തമന പൂജ നടത്തി. ക്ഷേത്രം മേൽശാന്തി രാജേഷ് തിവാരി നിത്യനിദാന ചടങ്ങുകൾക്ക് നേതൃത്വം നൽകി.നയന സ്വപ്ന നാരായണൻ്റെ വഴിപാടായാണ് ഉദയാസ്തമന പൂജ നടന്നത്.നവകം,പഞ്ചഗവ്യം,ശ്രീഭൂതബലി തുടങ്ങി വിശേഷാൽ പൂജകളും നടന്നു.വൈകീട്ട് ക്ഷേത്രാങ്കണത്തിൽ ഭക്തജനങ്ങളുടെ സഹകരണത്തോടെ നിറദീപ സമർപ്പണത്തിൽ നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു.