ചാലിശ്ശേരി:സംസ്ഥാന ഗണിതശാസ്ത്രമേള
ചാലിശേരി ജി.എച്ച്.എസ്. എസ്.
സ്കൂൾ വിദ്യാർത്ഥി അതുല്യക്ക് വർക്കിങ്ങ് മോഡലിൽ എ ഗ്രേഡ്.ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്ക്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര മേളയിൽ വർക്കിങ് മോഡലിൽ എ ഗ്രേഡ് നേടിയാണ് അതുല്യ വി എസ്. സ്കൂളിന് അഭിമാനമായത്.പഠന- പാഠ്യേതര രംഗത്ത് മികവ് പുലർത്തുന്ന അതുല്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.കരിങ്കല്ലത്താണി വലിയ പറമ്പിൽ സന്തോഷ് – രമ്യ ദമ്പതിമാരുടെ രണ്ട് മക്കളിൽ മൂത്തമകളാണ് അതുല്യ.അനുജത്തി അമേയ
ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.വിദ്യാർത്ഥിയെ സ്കൂൾ പ്രിൻസിപ്പാൾ ഡോ.സജീന ഷൂക്കൂർ ,സ്കൂൾ പ്രധാനദ്ധ്യാപിക സുവർണ്ണ കുമാരി , പി ടി എ പ്രസിഡൻ്റ് പി.വി. രജീഷ് കുമാർ എന്നിവർ അഭിനന്ദിച്ചു.