പൊന്നാനി:രാത്രി കാലങ്ങളില്‍ മത്സ്യ ബന്ധന ഉപകരണങ്ങള്‍ മോഷ്ടിച്ച് വില്‍പന നടത്തിവന്ന പൊന്നാനി സ്വദേശിയായ യുവാവ് അറസ്റ്റില്‍.പൊന്നാനി കോടതിപ്പടി സ്വദേശി കുട്ടൂസാനകത്ത് സഫീല്‍ എന്ന റപ്പായി സഫീല്‍ (24)നെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.ഹാര്‍ബര്‍ കോടതിപ്പടി ഭാഗങ്ങളില്‍ രാത്രി കാലങ്ങളില്‍ വല അടക്കമുള്ള മത്സ്യബന്ധന ഉപകരണങ്ങള്‍ മോഷണം പോകുന്നത് പതിവായെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്