ചങ്ങരംകുളം:എസ് എം ഇംഗ്ലീഷ് സ്കൂൾ ചങ്ങരംകുളം കിന്റെർ ഗാർഡൻ ക്ലാസ്സുകളുടെ ഗ്രാന്റ് പേരെന്റ്സ് ഡേ നടത്തി. പരിപാടിയുടെ ഉദ്ഘാടനം മാനേജിങ് ഡയറക്ടർ റൈഹാൻ വിഎസ് നിർവഹിച്ചു.പി. ടി എ പ്രസിഡന്റ് ഷാലിജ ഷൈബിൻ ആധ്യക്ഷത വഹിച്ചു.മാനേജർ ഷഹീർ കെ വി, പ്രിൻസിപ്പൽ ബേബി പ്രമോദ്, വിമൽ വി എസ്,അബ്ദുള്ളക്കുട്ടി സി വി, സിദ്ധീഖ് എടയൂർ, ഹൈറുനിസ വി പി, സുരേന്ദ്രൻ എ സി, എന്നിവർ സംസാരിച്ചു.ഷൈനി എസ് സ്വാഗതവും അജിത കെ കെ നന്ദിയും പറഞ്ഞു.രക്ഷിതാക്കളുടെ കലാപരിപാടികളും മെമെന്റോ വിതരണവും നടന്നു.കെ ജി എച് ഒ ഡി ഷഹീല പി എം പരിപാടികൾക്ക് നേതൃത്വം നൽകി.







