എരമംഗലം:മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് വെളിയങ്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച ശൗചാലയത്തിന്റെ സമർപ്പണം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു.ചടങ്ങിൽ വാർഡ് അംഗം പി പ്രിയ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ കെ ടി നൂർ മുഹമ്മദ്, എസ് എം സി അംഗം അലി, പ്രപിത പുല്ലുണ്ണി, ടി മനോജ് കുമാർ, പി ടി എ അംഗം യൂസഫ്, ഷാഫി മടയപ്പറമ്പിൽ, വഹാബ് മാസ്റ്റർ, അഫ്സൽ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പി ടി എ പ്രസിഡണ്ട് ഗിരിവാസൻ സ്വാഗതവും എച്ച് എം രാധിക ടീച്ചർ നന്ദിയും പറഞ്ഞു







