എടപ്പാൾ: എടപ്പാൾ ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡും പെരുമുക്ക് സ്‌കൈ ബ്ലൂ സ്പോർട്സ് ക്ലബ്ബും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ശ്രീകുമാർ പെരുമുക്ക് സ്വാഗതം പറഞ്ഞാൽ ചടങ്ങിൽ ഹക്കീം പെരുമുക്ക് അധ്യക്ഷത വഹിച്ചു മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രോസിക്യൂഷ്യൻ കെ.വി.മുഹമ്മദ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സി.മാധവൻ ( സിനിമ നിർമ്മാതാവ് ),കുമാർ എടപ്പാൾ( സിനിമ വസ്ത്രലങ്കാരം ),ഇടവേള റാഫി( സിനിമാ സീരിയൽ താരം ) എന്നിവർ മുഖ്യാതിഥികളായി.അനസ് യുസഫ് യാസീൻ(കാരുണ്യം പാലിയേറ്റിവ് ചങ്ങരംകുളം ജോയിന്റ് സെക്രട്ടറി ) സുകൃതം പദ്ധതി പ്രഖ്യാപനം നിർവഹിച്ചു.
കെ.വി.അബ്ദുറഹ്മാൻ,കെ.വി.ബീരാൻ,വി.പി.സത്താർ,കെ.പി.മണികണ്ഠൻ,സദാശിവൻ,ടി.പി.മുഹമ്മദാലി,കെ.വി.മുഹമ്മദ്,കെ.വി.ജലീൽ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.







