ചങ്ങരംകുളം ചെറവല്ലൂർ സ്നേഹ കലാസമിതി സംഘടിപ്പിച്ച കവിത രചന മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും സൗജന്യ നേത്ര പരിശോധന ക്യാമ്പും ബോധവൽക്കരണവും ജില്ലാ പഞ്ചായത്തംഗം അഷ്ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്‌തു. കെ. രാമദാസ് ആധ്യക്ഷ്യം വഹിച്ചു. കവിത രചന മത്സര വിജയികളായ റീന വാക്കയിൽ,ഉണ്ണിക്കൃഷ്ണൻ അരിക്കത്ത്, ഫാത്തിമ സഹ്ല എന്നിവർക്ക് എഎസ്ഐ എം.റുബീന ഉപഹാരം നൽകി. ചങ്ങരംകുളം ഓർക്കിഡ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന, പ്രമേഹം, പ്രഷർ പരിശോധനയും രക്‌ത ഗ്രൂപ്പ് നിർണയവും നടന്നു.സ്ത്രീ സുരക്ഷയെ കുറിച്ച് പൊന്നാനി തീരദേശ എഎസ്ഐ എം.റുബീന ക്ലാസ് എടുത്തു. റസാഖ് അരിക്കാട്, നിസാർ കൊട്ടിലിങ്ങൽ,കെ.അബൂബക്കർ, മണി പള്ളിയിൽ, ടി കബീർ, ഷീബ ദിനേഷ്, രതി ചാലിശ്ശേരി, ലത അതിയാരത്ത്,ഫാറൂഖ് ചങ്ങരംകുളം, ആഷിഖ് നന്നംമുക്ക് എന്നിവർ പ്രസംഗിച്ചു







