എടപ്പാള്‍:നടുവട്ടം പ്രദേശത്ത് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മാലിന്യ പ്ലാന്റിന് എതിരെഉള്ള ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക്സ്വീകരണം നൽകി
വട്ടംകുളം പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ഓക്സിലോ വാട്ടർ പാർക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയുള്ള ജനകീയ സമരസമിതിയുടെ നേതൃത്വത്തിലുള്ള സമര സമിതി വട്ടംകുളം ഗ്രാമ പഞ്ചായത്തിലെയും എടപ്പാൾ ഗ്രാമപഞ്ചായത്തിലെയും പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലെയും മലപ്പുറം ജില്ല പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി സ്വീകരണ പൊതുയോഗം പ്രശസ്ത പാരസ്ഥിതിക പ്രവർത്തകനായ അഡ്വക്കേറ്റ് പി എ പൗരൻ ഉദ്ഘാടനം ചെയ്തു.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ആശംസകൾ അറിയിക്കുന്നതിനായി എത്തിച്ചേർന്നു
സ്വീകരണ പൊതുയോഗം
സൈഫുദ്ദീൻ കെ പി സ്വാഗതം പറഞ്ഞു
പി പി മുസ്തഫ അധ്യക്ഷത വഹിച്ചു
കെ രാജീവ് നന്ദി പറഞ്ഞു
ഹംസക്കുട്ടി. ഷമീം. കെ പി മുഹമ്മദാലി . രാജു വി കെ ഇസ്മായിൽ കെ വി ഇബ്രാഹിം പിഎന്നിവർ നേതൃത്വം നൽകി







