തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ആക്സിലും ടയറും ഊരിത്തെറിച്ചു. മണ്ണുത്തി റോഡിൽ ഒല്ലൂക്കര സെന്ററിൽ കോർപ്പറേഷൻ സോണൽ ഓഫീസിന് മുന്നിൽ ഇന്നുരാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം. ഇതോടെ ബസിന്റെ പിറകിൽ കാറും ഗുഡ്സ് ഓട്ടോറിക്ഷയും വന്നിടിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്.അപകടത്തിൽ കാറും ഗുഡ്സ് ഓട്ടോറിക്ഷയും ബസിന്റെ പിൻഭാഗവും ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല. അപകടത്തെത്തുടർന്ന് അരമണിക്കൂറോളം മേഖലയിൽ ഗതാഗതം തടസപ്പെട്ടു.







