കണ്ണൂർ: റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. പ്രസംഗത്തിനിടെ മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കണ്ണൂരിലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെയാണ് സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുറച്ച് നേരം വിശ്രമിച്ചതിന് ശേഷം അദ്ദേഹം നടന്നാണ് വാഹനത്തിൽ കയറി ആശുപത്രിയിലേക്ക് പോയത്. അൽപനേരം വിശ്രമിച്ച ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.







