പട്ടികജാതി മേഖലയില്‍ നിരക്ഷരതാനിര്‍മാര്‍ജനം ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന നവചേതന പദ്ധതിയില്‍ നാലാംക്ലാസ് പരീക്ഷയെഴുതി 3573 പേര്‍ വിജയിച്ചു. മലപ്പുറം ജില്ലയാണ് മുന്നില്‍. 797 പേരാണ് ഇവിടെ നാലാംതരം കടന്നത്. 496 പേരെ വിജയിപ്പിച്ച കൊല്ലം ജില്ലയാണ് തൊട്ടുപിന്നില്‍. സംസ്ഥാനത്ത് 3663 പേര്‍ പരീക്ഷയെഴുതിയിരുന്നു.സാക്ഷരരായവരില്‍ അധികവും 60 കഴിഞ്ഞവര്‍നാല് ഘട്ടങ്ങളിലായി കണ്ടെത്തിയ പഠിതാക്കളില്‍ കൂടുതല്‍ പേരും 60 വയസ്സിന് മുകളിലുള്ളവരായിരുന്നു. ആദ്യഘട്ട സര്‍വേയിലൂടെ 100 പട്ടികജാതി മേഖലയിലായി 2266 നിരക്ഷരരെ കണ്ടെത്തി അതില്‍ 1756 പേര്‍ നവചേതന പദ്ധതിയിലൂടെ സാക്ഷരരായി.രണ്ടാം ഘട്ടത്തില്‍ 1650 പേര്‍ സാക്ഷരതാ പരീക്ഷയും 1410 പേര്‍ നാലാംതരവും വിജയിച്ചു. മൂന്നാം ഘട്ടത്തില്‍ സര്‍വേയിലൂടെ 1850 പഠിതാക്കളെ കണ്ടെത്തി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 66 സ്ഥലങ്ങളില്‍ 806 പഠിതാക്കള്‍ സാക്ഷരതാപരീക്ഷയെഴുതുകയും മുഴുവന്‍ പേരും വിജയിക്കുകയും ചെയ്തു.അവരില്‍ 147 പുരുഷന്‍മാരും 659 സ്ത്രീകളുമാണ്. നാലാംതരം തുല്യതയില്‍ ആകെ 79 പഠിതാക്കള്‍ പരീക്ഷയെഴുതുകയും 32 പേര്‍ വിജയിക്കുകയും ചെയ്തു.നവചേതനപട്ടികജാതി മേഖലയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സാക്ഷരതാമിഷന്‍ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം 2018 മാര്‍ച്ചില്‍ ആരംഭിച്ചു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അവിടെയുള്ള പട്ടിക ജാതി മേഖലയിലെ ജനകീയ പങ്കാളിത്ത ത്തോടെയാണിത്. സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധ സര്‍ക്കാര്‍ സര്‍ക്കാരിതര ഏജന്‍സികള്‍ എന്നിവയുടെ സേവനവും പ്രയോജനപ്പെടുത്തുന്നു.പദ്ധതിയുടെ നാല് ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചു. പട്ടികജാതി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് പരിശീലകര്‍. പദ്ധതിയുടെ അഞ്ചാംഘട്ടത്തിനുള്ള സര്‍വേ 14 ജില്ലകളിലും ആരംഭിച്ചിട്ടുണ്ട്.











