• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, December 29, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

മലപ്പുറത്ത് യുവതിയെ നടുറോഡിൽ കുത്തിക്കൊല്ലാൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

cntv team by cntv team
December 29, 2025
in Malappuram
A A
മലപ്പുറത്ത് യുവതിയെ നടുറോഡിൽ കുത്തിക്കൊല്ലാൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
0
SHARES
56
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: മലപ്പുറത്ത് പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപെടുത്താൻ ശ്രമം.സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി കുത്തികൊല്ലാനാണ് ശ്രമിച്ചത്. അക്രമത്തിനു ശേഷം രക്ഷപെട്ട പാലക്കാട് സ്വദേശി അശ്വിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. രാവിലെ പത്ത് മണിയോടെ മലപ്പുറം നഗരത്തിനോട് ചേർന്നുള്ള പെൻഷൻ ഭവൻ റോഡിലാണ് ആക്രണണമുണ്ടായത്. സ്കൂട്ടറിൽ വരികയായിരുന്ന 28 കാരിയെ ബൈക്കിലെത്തിയ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി എസ് അശ്വിൻ തടഞ്ഞു നിർത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. താഴെ വീണ യുവതിയുടെ ദേഹത്ത് കയറിയിരുന്ന് കുഴുത്തില്‍ കുത്താൻ ശ്രമിച്ചെങ്കിലും അതു വഴി മറ്റ് യാത്രക്കാര്‍ വന്നതോടെ ഇയാള്‍ പെട്ടന്ന് പിൻമാറി ബൈക്കില്‍ കയറി രക്ഷപെട്ടു. തലയ്ക്കും, കൈക്കും പരിക്കേറ്റ യുവതിയെ മലപ്പുറം സഹകരണ അശുപത്രിയിൽ എത്തിച്ച് ചികിത്സ നല്‍കി. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. ആക്രമിക്കാൻ ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തി. ഒരേ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരായിരുന്ന അശ്വിനും യുവതിയും നേരത്തെ പരിചയക്കാരായിരുന്നെങ്കിലും പിന്നീട് പിണങ്ങി. മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചതോടെ യുവതിയെ അശ്വിൻ ഫോണിലൂടെ വിളിച്ചും സന്ദേശങ്ങളയച്ചും ഭീഷണിപെടുത്തിയിരുന്നു. ശല്യം ചെയ്യുന്നു എന്ന് കാണിച്ച് യുവതി അശ്വിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അശ്വിനെ വിളിപ്പിച്ച് ആവര്‍ത്തിക്കരുതെന്ന് പൊലീസ് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കൊലപാതക ശ്രമം ഉണ്ടായത്. ആക്രമണത്തിനിടയില്‍ മറ്റ് യാത്രികര്‍ അതു വഴി വന്നതുകൊണ്ട് മാത്രമാണ് യുവതിക്ക് രക്ഷപെടാനായത്. ആശുപത്രിയിലെത്തി പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. രക്ഷപെട്ട അശ്വിൻ കോഴിക്കോട് വരെ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വൈകാതെ പ്രതിയെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Related Posts

ടാറ്റാ നഗര്‍ – എറണാകുളം എക്സ്പ്രസില്‍ തീപിടിത്തം; ഒരുമരണം; 2 എസി കോച്ചുകൾ പൂർണമായും കത്തി
Local News

ടാറ്റാ നഗര്‍ – എറണാകുളം എക്സ്പ്രസില്‍ തീപിടിത്തം; ഒരുമരണം; 2 എസി കോച്ചുകൾ പൂർണമായും കത്തി

December 29, 2025
64
നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും ഒത്തു ചേര്‍ന്നു’ചങ്ങരംകുളത്തെ എക്സ് _ അറഫ ഫ്രണ്ട്സ് സംഗമം ശ്രദ്ധേയമായി
Local News

നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും ഒത്തു ചേര്‍ന്നു’ചങ്ങരംകുളത്തെ എക്സ് _ അറഫ ഫ്രണ്ട്സ് സംഗമം ശ്രദ്ധേയമായി

December 29, 2025
390
പ്രത്യാശ അയിരൂർ ഹയർ എഡ്യൂക്കേഷൻ മീറ്റ് സംഘടിപ്പിച്ചു
Local News

പ്രത്യാശ അയിരൂർ ഹയർ എഡ്യൂക്കേഷൻ മീറ്റ് സംഘടിപ്പിച്ചു

December 29, 2025
24
ബെംഗ്ളൂരു അലയൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽഎം ബിരുദാനന്തര ബിരുദം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി നേടി സ്നേഹ രാമനാഥ്.
Local News

ബെംഗ്ളൂരു അലയൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽഎം ബിരുദാനന്തര ബിരുദം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി നേടി സ്നേഹ രാമനാഥ്.

December 29, 2025
104
പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രസത്തിലേക്ക് വഴിപാടായി ശിവേലി തിടമ്പ് സമർപ്പിച്ചു
Local News

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രസത്തിലേക്ക് വഴിപാടായി ശിവേലി തിടമ്പ് സമർപ്പിച്ചു

December 29, 2025
93
ബോഡിബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
Local News

ബോഡിബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

December 28, 2025
1.2k
Next Post
വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ 16കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു, 4000 രൂപ കൊടുത്ത് ഇറക്കിവിട്ടു; പ്രതികൾ പിടിയിൽ

വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ 16കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു, 4000 രൂപ കൊടുത്ത് ഇറക്കിവിട്ടു; പ്രതികൾ പിടിയിൽ

Recent News

ചെരുപ്പ് മാറിയിട്ടു; സുഹൃത്തിന്റെ അനുജനെ ക്രൂരമായി മർദിച്ച് പ്ലസ് ടു വിദ്യാർത്ഥി

ചെരുപ്പ് മാറിയിട്ടു; സുഹൃത്തിന്റെ അനുജനെ ക്രൂരമായി മർദിച്ച് പ്ലസ് ടു വിദ്യാർത്ഥി

December 29, 2025
20
വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ 16കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു, 4000 രൂപ കൊടുത്ത് ഇറക്കിവിട്ടു; പ്രതികൾ പിടിയിൽ

വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ 16കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു, 4000 രൂപ കൊടുത്ത് ഇറക്കിവിട്ടു; പ്രതികൾ പിടിയിൽ

December 29, 2025
83
മലപ്പുറത്ത് യുവതിയെ നടുറോഡിൽ കുത്തിക്കൊല്ലാൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

മലപ്പുറത്ത് യുവതിയെ നടുറോഡിൽ കുത്തിക്കൊല്ലാൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

December 29, 2025
56
സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി

December 29, 2025
44
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025